മനസ്സിൻ മിഴികൾ
മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽ
ആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ
യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ
കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ
ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ
ഇണക്കിളിപ്പെണ്ണായ് നീവാ..
മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽ
ആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ
നീയോടിവാ
സിന്ദൂരക്കുറി ചാർത്തി മന്ദാരപ്പൂ ചൂടി
സിന്ദൂരക്കുറി ചാർത്തി മന്ദാരപ്പൂ ചൂടി
നിലവിളക്കിലെ പൊൻതിരി കതിരായ്
കരളിതളിലെ പൊന്നിലക്കുറിയായ് (2)
മോഹങ്ങൾ പൂ ചൂടിക്കാൻ
വന്നീടുമോ ശ്രീരാഗമായ് (2)
മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽ
ആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ
യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ
കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ
ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ
ഇണക്കിളിപ്പെണ്ണായ് നീവാ..
മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽ
ആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ
നീയോടിവാ
ശൃംഗാരക്കുളിരോടെ ശ്രീവത്സം മറുകോടെ
തരളിത മൃദു മദഗാത്രവുമായ്
സ്വരവിപഞ്ചിയിൽ സ്വരരാഗവുമായ്
മോഹങ്ങൾ പൂ ചൂടിക്കാൻ
വന്നീടുമോ ശ്രീദേവിയായ്
മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽ
ആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ
യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ
കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ
ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ
ഇണക്കിളിപ്പെണ്ണായ് നീവാ..
മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽ
ആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ
നീയോടിവാ