ദാഹാർദ്രയാണു ഞാൻ
ദാഹാർദ്രയാണു ഞാൻ നിൻ ജീവനിൽ
ദാഹാർദ്രയാണു ഞാൻ നിൻ ജീവനിൽ
നിഷേധി നിൻ മാനസം ഞാൻ കൊതിപ്പൂ
ഞാൻ കൊതിപ്പൂ..
വികാരങ്ങൾ പീലിവിടർത്തി
സിരാവ്യൂഹമാലയുണർന്നു (2)
നിലാവുള്ള രാവുകൾ പൂത്തു ...
ഓർമ്മയിൽ നിന്റെ രൂപമുയർന്നു
ദാഹാർദ്രയാണു ഞാൻ നിൻ ജീവനിൽ
നിഷേധി നിൻ മാനസം ഞാൻ കൊതിപ്പൂ
ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ
ഞാൻ കൊതിപ്പൂ...
അഗ്നിച്ചിറകിൽ ആളിപ്പടരും രോഷത്തോടെ
രക്തക്കുഴലിൽ പാഞ്ഞൊഴുകീടും താപത്തോടെ
തീരാത്ത ദുഃഖം ഗാനമായ്...
ആകാശമേഘം തോറും ഞാനൊഴുകുന്നു
ദാഹാർദ്രയാണു ഞാൻ നിൻ ജീവനിൽ
നിഷേധി നിൻ മാനസം ഞാൻ കൊതിപ്പൂ
ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ..
ഞാൻ കൊതിപ്പൂ
വിരഹത്തീയിൽ താനെയുരുകും ദുഃഖത്തോടെ
വിധിതൻ ചതിയിൽ വീണുതകർന്നൊരു കോലത്തോടെ
നീ തീർത്ത ദുഃഖം.. മോഹമായ്
ആത്മാവു തേടിത്തേടി ഞാനലയുന്നു
ദാഹാർദ്രയാണു ഞാൻ നിൻ ജീവനിൽ
നിഷേധി നിൻ മാനസം ഞാൻ കൊതിപ്പൂ
ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ
ഞാൻ കൊതിപ്പൂ