സ്വപ്നങ്ങളിണചേരും
സ്വപ്നങ്ങളിണചേരും നിമിഷം
ഇതു സ്വർഗ്ഗാനുഭൂതിയുടെ നിമിഷം
വൺ റ്റൂ ത്രീ ഫോർ
സ്വപ്നങ്ങളിണചേരും നിമിഷം ഇതു
സ്വർഗ്ഗാനുഭൂതിയുടെ നിമിഷം (2)
യുവമാനസങ്ങളിൽ മദനവികാരങ്ങൾ
തിരികൊളുത്തീടുന്ന നിമിഷം..
നിമിഷം ഇതു നിമിഷം.. നിമിഷം..
മാന്മിഴിയിണകൾ തുടിയ്ക്കുമ്പോൾ എന്റെ
മാറോടും പീലി ഞാൻ അഴിക്കുമ്പോൾ (2)
തങ്ങളിൽ കെട്ടിപ്പുണരും ഞരമ്പുകൾ
സംഗീതസാന്ദ്രങ്ങളാക്കൂ. നീ സംഗീതസാന്ദ്രങ്ങളാക്കൂ
സ്വപ്നങ്ങളിണചേരും നിമിഷം ഇതു
സ്വർഗ്ഗാനുഭൂതിയുടെ നിമിഷം
യുവമാനസങ്ങളിൽ മദനവികാരങ്ങൾ
തിരികൊളുത്തീടുന്ന നിമിഷം..
നിമിഷം ഇതു നിമിഷം.. നിമിഷം..
പൊക്കിൾച്ചുഴിപ്പൂ വിടരുമ്പോൾ...
നിന്റെ പൊന്നരമണിത്തുടൽ കിലുങ്ങുമ്പോൾ (2)
ഒന്നും മറയ്ക്കുവാൻ ഇല്ലാതെ നില്ക്കുമീ
എന്നെ വിരൽ കൊണ്ടു പൊതിയൂ
ഓഹോഹോ
നിങ്ങൾ എന്നെ വിരൽ കൊണ്ടു പൊതിയൂ ഓഹോഹോ
സ്വപ്നങ്ങളിണചേരും നിമിഷം ഇതു
സ്വർഗ്ഗാനുഭൂതിയുടെ നിമിഷം
യുവമാനസങ്ങളിൽ മദനവികാരങ്ങൾ
തിരികൊളുത്തീടുന്ന നിമിഷം..
നിമിഷം ഇതു നിമിഷം.. നിമിഷം..