എന്നില്‍ നിറയുന്ന ദുഃഖം

എന്നില്‍ നിറയുന്ന ദുഃഖം
എല്ലാമറിയുന്ന പ്രതിഭേ (2)
നീയെന്‍ ചിരകാല മോഹം
നീയെന്‍ മനസ്സിൻ പ്രതീകം
എന്നില്‍ നിറയുന്ന ദുഃഖം
എല്ലാമറിയുന്ന പ്രതിഭേ

നിനവില്‍ നിഴലിട്ടു നീയെന്‍...
ഏകാന്തവീഥിയില്‍ നിന്നു (2)
നിന്നിലെ ലാവണ്യം ചാര്‍ത്തീ..
എന്റെ സങ്കല്പമുണർന്നൂ (2)
എന്നില്‍ നിറയുന്ന ദുഃഖം
എല്ലാമറിയുന്ന പ്രതിഭേ...

ഹൃദയം ഉരുകുന്ന നേരം
നീയെങ്ങു പോയി മറഞ്ഞൂ (2)
എല്ലാം തകര്‍ന്നിന്നു നിൽ‌പ്പൂ
ഞാനെന്‍ വിഷാദവുമായി (2)

എന്നില്‍ നിറയുന്ന ദുഃഖം
എല്ലാമറിയുന്ന പ്രതിഭേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ennil nirayunna dukham