ഒരുഭാവഗീതം മിഴിയില്‍

ആ..ആ ..ആ
ഒരുഭാവഗീതം മിഴിയില്‍
ഒരുഭാവഗീതം മിഴിയില്‍
മയങ്ങീ മനസ്സില്‍ മധുമയരാഗം..
ആ.. മലരും മധുവും പകരും ലഹരി
ഒരു ഭാവഗീതം മിഴിയില്‍..
മയങ്ങീ മനസ്സില്‍ മധുമയരാഗം..
ആ.. മലരും മധുവും പകരും ലഹരി
ഒരു ഭാവഗീതം മിഴിയില്‍..

നിന്മിഴിക്കൂമ്പില്‍ മാദകഭാവം
കരളിതില്‍.. ആശകള്‍ നല്‍കീ
ദേവിതന്‍ മാറില്‍.. സ്വപ്നം മയങ്ങി
മാലയായ് ഞാനതു പുല്‍കീ
കാമന്റെ മലര്‍വില്ലാല്‍ മേനിയിലെയ്തപ്പോള്‍
സ്വപ്നങ്ങള്‍ അനുരാഗ പുഷ്പങ്ങളായ്..

ഒരു ഭാവഗീതം മിഴിയില്‍..
മയങ്ങീ മനസ്സില്‍ മധുമയരാഗം..
ആ.. മലരും മധുവും പകരും ലഹരി
ഒരു ഭാവഗീതം മിഴിയില്‍..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru bhavageetham mizhiyil

Additional Info

Year: 
1985

അനുബന്ധവർത്തമാനം