സന്ധ്യയും ഈ ചന്ദ്രികയും

സന്ധ്യയും.. ഈ ചന്ദ്രികയും ഈറന്‍ മാറും യാമം
തിങ്കളും പൊന്‍താരകളും താനേ പൂക്കും യാമം
മെല്ലെയെന്‍ നിലാമലരേ.. മഞ്ഞില്‍ വിരിഞ്ഞുണരൂ‌
മൗനം മറന്നുവരൂ..
സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറുംയാമം

മിഴികളില്‍ നിനക്കെഴുതാന്‍ മഷിയുഴിഞ്ഞു വാര്‍മുകില്‍
തരളമായ് തളര്‍ന്നുറങ്ങാന്‍ തളിരണിഞ്ഞു ചില്ലകള്‍..
ഏതോ.. രാക്കുയിലിന്‍ പാട്ടിന്‍ ശ്രുതിമഴയില്‍
നാം.. പൂന്തേന്‍ തുമ്പികളായ്
സന്ധ്യയും ഈ ചന്ദ്രികയും.. ഈറന്‍ മാറും യാമം
തിങ്കളും.. പൊന്‍ താരകളും താനേ പൂക്കും യാമം

ലാലാലാ... ആ ..

പുലരിയില്‍ എനിക്കുടുക്കാന്‍ പുടവനെയ്തു പൊന്‍വെയില്‍
അരിയൊരെന്‍  വിരലിലിടാന്‍ പ്രണയസൂര്യ മോതിരം
മേലേ മാരിവില്ലിന്‍ കാണാക്കസവണിയാന്‍
നീ കൂടെപ്പോരുകില്ലേ..

സന്ധ്യയും.. ഈ ചന്ദ്രികയും ഈറന്‍ മാറും യാമം
തിങ്കളും.. പൊന്‍ താരകളും താനേ പൂക്കും യാമം
മെല്ലെയെന്‍ നിലാമലരേ.. മഞ്ഞില്‍ വിരിഞ്ഞുണരൂ‌
മൗനം മറന്നു വരൂ
സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
sandhyum ee chandrikayum

Additional Info

Year: 
1999

അനുബന്ധവർത്തമാനം