രാജാധിരാജന്റെ

രാജാധിരാജന്റെ തിരുമുൻപിലായ്
ഉരുകുമെന്നുള്ളിൻ തിരിയുമായ് (2)
ഈ കുരിശിന്റെ വീഥിയിൽ തൊഴുതിടുമ്പോൾ
അജപാലനാകണേ യേശുദേവാ..
രാജാധിരാജന്റെ തിരുമുൻപിലായ്
ഉരുകുമെന്നുള്ളിൻ തിരിയുമായ്

മഞ്ഞുള്ള രാവിൽ പരിശുദ്ധനെ നിൻ
ഉണ്ണിസ്വരൂപം ഞാൻ കാണുമ്പോഴായ് (2)
അഴലിൻ ഭാരം അലിയുമ്പോലെ
പെരുനാളിൻ ഞാൻ ഓശാന പാടും വേളയിൽ
പെരുനാളിൻ ഞാൻ ഓശാന പാടും വേളയിൽ

രാജാധിരാജന്റെ തിരുമുൻപിലായ്
ഉരുകുമെന്നുള്ളിൻ തിരിയുമായ്
ഈ കുരിശിന്റെ വീഥിയിൽ തൊഴുതിടുമ്പോൾ
അജപാലനാകണേ യേശുദേവാ..

സ്നേഹം തുളുമ്പും ഇടയനായ് നീയെൻ 
ജീവനിലായ് വന്നു കാരുണ്യമായ് (2)
ചൊരിയുന്നു നീ ഹൃദയം നീളെ
വചനംപോലെ സ്വർഗ്ഗീയ സന്ദേശങ്ങളെ
വചനംപോലെ സ്വർഗ്ഗീയ സന്ദേശങ്ങളെ

രാജാധിരാജന്റെ തിരുമുൻപിലായ്
ഉരുകുമെന്നുള്ളിൻ തിരിയുമായ് (2)
ഈ കുരിശിന്റെ വീഥിയിൽ തൊഴുതിടുമ്പോൾ
അജപാലനാകണേ യേശുദേവാ..
രാജാധിരാജന്റെ തിരുമുൻപിലായ്
ഉരുകുമെന്നുള്ളിൻ തിരിയുമായ്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
rajaadhirajante