പാലാഴിത്തുമ്പീ ചേലേഴും
പാലാഴിത്തുമ്പീ ചേലേഴും തുമ്പീ
മഴവില്ലിന്‍ ചിറകേറിവാ..
മോഹപ്പൂത്താലം നീ സ്നേഹപ്പൂത്താലം
കനവിന്റെ കണ്ണായ് നീ വാ..
അരിമുല്ലപ്പൂവിന്‍ അധരത്തിലും..
കുളിര്‍മഞ്ഞുതൂകും മണിത്തെന്നലേ
ഇനി നിന്‍ പാട്ടിന്‍.. മണിവീണയും എനിക്കല്ലയോ
പാലാഴിത്തുമ്പീ ചേലേഴും തുമ്പീ
മഴവില്ലിന്‍ ചിറകേറിവാ..
അരിമുല്ലപ്പൂവിന്‍ അധരത്തിലും..
കുളിര്‍മഞ്ഞുതൂകും മണിത്തെന്നലേ
ഇനി നിന്‍ പാട്ടിന്‍.. മണിവീണയും എനിക്കല്ലയോ
പുളകങ്ങള്‍ ചൂടും മിഴിപ്പൊയ്ക തന്നില്‍
കുമുദങ്ങളേന്തും ശരത്കാലസന്ധ്യേ..
മലര്‍ത്തിങ്കള്‍ നിന്നെ വിളിക്കുന്നു ദൂരെ
മണിവേണുനാദം.. കേള്‍ക്കുന്നുവോ നീ
കൊതി തീരുമ്പോള്‍.. ഇനിയൊരു പ്രേമഗീതം
മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍..
കൊതി തീരുമ്പോള്‍ ഇനിയൊരു പ്രേമഗീതം
മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍
പാലാഴിത്തുമ്പീ ചേലേഴും തുമ്പീ
മഴവില്ലിന്‍ ചിറകേറിവാ..
അരിമുല്ലപ്പൂവിന്‍ അധരത്തിലും..
കുളിര്‍മഞ്ഞുതൂകും മണിത്തെന്നലേ
ഇനി നിന്‍ പാട്ടിന്‍.. മണിവീണയും എനിക്കല്ലയോ
ഈറന്‍നിലാവിന്‍ കവിളിൽ തലോടും..
ശ്യാമശകുന്തം നിനവില്‍ മുകരും
എനിക്കായ് നിന്‍ മിഴി ഉണരുകയില്ലേ..
വനമുല്ലചൂടി ഒരുങ്ങുകയില്ലേ..
കൊതി തീരുമ്പോള്‍.. ഇനിയൊരു പ്രേമഗീതം
മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍..
കൊതി തീരുമ്പോള്‍ ഇനിയൊരു പ്രേമഗീതം
മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍
(പാലാഴിത്തുമ്പീ ചേലേഴും)