പൗർണ്ണമിരാവിന്‍ പൂവനിയില്‍
പൗർണ്ണമിരാവിന്‍ പൂവനിയില്‍
അഞ്ചിതള്‍ പൂക്കള്‍ വിരിയുമ്പോള്‍
പൂനിലാവാല്‍ പാതിരാത്തിങ്കൾ..
പൂവണിമഞ്ചമൊരുക്കും..
നിന്നെ ഞാന്‍ പാരിജാതപൂവായ് മാറ്റും
പൗർണ്ണമിരാവിന്‍ പൂവനിയില്‍
വെണ്ണക്കല്‍പ്പടവത്ത് വിണ്ണിലെ കടവത്ത്
മുല്ലപ്പൂന്തോണിയടുത്തല്ലോ
വെള്ളിക്കൊലുസ്സിട്ട് വെള്ളോട്ട് വളയിട്ട്
ഇന്നെന്റെ പെണ്ണേ നീ വന്നില്ലാ
എന്തെന്നറിവീല കണ്ട കിനാവില്‍ ഞാന്‍
എന്നെ മറന്നങ്ങിരുന്നുപോയി
നിന്നെയും ധ്യാനിച്ചിരുന്നു പോയി..
പൗർണ്ണമിരാവിന്‍ പൂവനിയില്‍
നല്ല ഞൊറിയിട്ട് ചേലയുടുത്തിട്ടും
നെയ്യാമ്പല്‍പ്പൂവൊന്നു ചൂടിയിട്ടും
തോടയും കാപ്പും അണിഞ്ഞിട്ടും പോരല്ലോ
വേറെന്തണിയേണം നീ ചൊല്ലൂ..
നെറ്റിയില്‍ ചന്ദനപ്പൊട്ടും മുടിത്തുമ്പില്‍
കൃഷ്ണ തുളസിക്കതിരും പോരും..
നീ.. മുഗ്ദ്ധസൗന്ദര്യമല്ലയോ..
പൗർണ്ണമിരാവിന്‍ പൂവനിയില്‍
അഞ്ചിതള്‍ പൂക്കള്‍ വിരിയുമ്പോള്‍
പൂനിലാവാല്‍ പാതിരാത്തിങ്കൾ..
പൂവണിമഞ്ചമൊരുക്കും..
നിന്നെ ഞാന്‍ പാരിജാതപൂവായ് മാറ്റും
പൗർണ്ണമിരാവിന്‍ പൂവനിയില്‍