കള്ളിപ്പെണ്ണേ കണ്ണേ

കള്ളിപ്പെണ്ണേ കണ്ണേ നീ ചൊല്ലാമോ
കല്യാണപ്പൂമാരന്‍ അതാരാണ്
കറുകപ്പൂംപാടത്തു് തിനകൊയ്യും നാളായി
തിനകൊയ്താ പാടത്തല്ലോ കല്യാണപ്പന്തല്‍
രംപംപം ..രംപംപം ..രംപംപം ..രമ്പം
രംപംപം ..രംപംപം ..രംപംപം ..രമ്പം
pyar huva ikrar huva
pyaar se kyo dartha hei dil

kehtha hei dil rastha mushkil

maalum nahi kahaam mansil

മുക്കാലാ മുക്കാബ്‌ലാ ലൈലാ.. ഓ ലൈലാ..
ലവ്വുക്ക് കാവലാ... അതില്‍ നീ സൊല്ല് കാതലാ..
ഹൊയ്യാരെ ഹൊയ്യാരാരെ. ഹൊയ്യാരെ ഹൊയ്യാരാരെ...
ഹൊയ്യാരെ ഹൊയ്യാരാരെ...ഹൊയ്

തെക്കേത്തൊടിയില്‍ പച്ചിലച്ചാർത്തിൽ
ഉച്ചക്കിരുന്നുകൊണ്ടു  സ്വപ്നംകാണും പെണ്ണേ
ചിത്തിരപ്പെണ്ണിന്‍ ഇച്ചിരിച്ചുണ്ടില്‍
ചെപ്പു ചൊക ചൊക.. വിരിയുന്നതെന്തേ
അയ്യമ്പനെയ്യും അമ്പു വന്നു കൊണ്ടിട്ടോ
മുല്ലപ്പൂം കാറ്റിന്‍  മൂളിപ്പാട്ടും കേട്ടിട്ടോ
മേലാകെ കോരിത്തരിച്ചോ...
രംപംപം ..രംപംപം ..രംപംപം ..രമ്പം
രംപംപം ..രംപംപം ..രംപംപം ..രമ്പം
കള്ളിപ്പെണ്ണേ കണ്ണേ നീ ചൊല്ലാമോ
കല്യാണപ്പൂമാരന്‍ അതാരാണ്

ഉത്രാളിക്കാവില്‍ ഉത്സവം കാണാന്‍
കാതില്‍പ്പൂമണിമാല തൊടലാരം വേണം
മുങ്ങിനീരാടി ഈറനും മാറാന്‍..
മുന്തിയപുളിയിലക്കര മുണ്ടുവേണം
അമ്പലക്കുന്നിന്മേല്‍ അന്തിവെട്ടം മാഞ്ഞല്ലോ
ഗന്ധർവ്വൻകാവിന്‍ ചോട്ടിലൂടെ പോകണ്ടേ
കൂട്ടിനു കൂടെ പോരാം ഞാന്‍

രംപംപം ..രംപംപം ..രംപംപം ഹബമ്പം
രംപംപം ..രംപംപം ..രംപംപം ..ഹബമ്പം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kallippenne kanne

Additional Info

Year: 
1995

അനുബന്ധവർത്തമാനം