കണ്ടാൽ നല്ലൊരു പെണ്ണാണ്
ആ........
കണ്ടാല്‍ നല്ലൊരു പെണ്ണാണ്
കനകം വിളയണ കരളാണ്
പ്രണയക്കടലൊന്നുള്ളിലൊതുക്കിയ
മിണ്ടാപ്പെണ്ണാണ് - ഇവളൊരു
മിണ്ടാപ്പെണ്ണാണ്
(കണ്ടാല്‍..)
അമ്പലക്കുളത്തിലെ ആമ്പല്‍പ്പൂവിന്
തീര്‍ത്താലും തീരാത്ത ദാഹം
മധുമാസചന്ദ്രനെ മാറോടുചേര്‍ക്കാന്‍
മനസ്സിന്നുള്ളില്‍ മോഹം പൂവിന്‍
മനസ്സിന്നുള്ളില്‍ മോഹം
(കണ്ടാല്‍..)
ഉള്ളതു പറയാന്‍ മടിയുണ്ടോ
ഉള്ളിലൊരുത്തനിരുപ്പുണ്ടോ
കിനാവില്‍വന്നാ കവിതക്കാരന്‍
കിക്കിളികൂട്ടാറുണ്ടോ - നിന്നെ
കിക്കിളികൂട്ടാറുണ്ടോ
(കണ്ടാല്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kandaal nalloru pennaanu
Additional Info
ഗാനശാഖ: