അനുരാഗം കണ്ണിൽ (F)
അനുരാഗം കണ്ണില്‍ മുളയ്ക്കും
ഹൃദയത്തില്‍ വേരൂന്നി നില്‍ക്കും
വിധിയുടെ കയ്യതിന്‍ വേരറുക്കും
ചുടുകണ്ണൂനീര്‍ മാത്രം ബാക്കി നിൽക്കും
(അനുരാഗം...)
തങ്കക്കിനാവുകള്‍ മൊട്ടിട്ടു നില്‍ക്കുന്ന
താമരപ്പൂങ്കാവനത്തില്‍
കൂട്ടിന്നുവന്നൊരെന്‍ കുഞ്ഞാറ്റപൈങ്കിളി
കൂടുവിട്ടെങ്ങോ പറന്നു
(അനുരാഗം...)
വഴിനോക്കി നില്‍ക്കുമെന്‍ കണ്ണുനീര്‍ മായ്ക്കുവാന്‍
വന്നില്ല വന്നില്ല ദേവന്‍
വിരഹത്തിന്‍ വേദന ഞാനറിഞ്ഞൂ
വിധിതന്‍ വിനോദവും ഞാനറിഞ്ഞു
(അനുരാഗം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anuraagam kannil (F)
Additional Info
ഗാനശാഖ: