പൊന്മാനേ പൊന്നമ്പലമേട്ടിലെ പൊന്മാനേ
പൊന്മാനേ - പൊന്നമ്പലമേട്ടിലെ പൊന്മാനേ
എനിക്കും എൻ സഖിക്കും കുളിച്ചു താമസിക്കാൻ
ഒരു മുളങ്കുടിൽ കെട്ടിത്തരുമോ - കൂടെ വരുമോ
(പൊന്മാനേ..)
ആറന്മുളയാറ്റിലെ വള്ളംകളി കാണുവാൻ
പോകുമ്പോളിവളെ ഞാൻ കണ്ടുമുട്ടീ
ചിറകുള്ള തോണിയിൽ മണിയമ്പൂത്തോണിയിൽ
നിരണത്തു പള്ളിയിൽ പോയ് മിന്നു കെട്ടീ -ഇവളെ
ഞാൻ നിരണത്തു പള്ളിയിൽ പോയ് മിന്നു കെട്ടീ
(പൊന്മാനേ..)
വള കിലുങ്ങീ തള കിലുങ്ങീ
വളവരയ്ക്കുള്ളിലീ ചിരി കിലുങ്ങീ
കരം കവർന്നൂ ഞാൻ കരൾ കവർന്നൂ
കവിളിൽ പൂത്ത പൂ കവർന്നൂ
മോഹങ്ങളിൽ മുങ്ങുമീ സ്നേഹത്തിൻ മുൻപിൽ ഞാൻ
ചോദിച്ചതൊക്കെയും കാഴ്ച വെച്ചൂ
മതിയെന്നു തോന്നൂല്ലാ കൊതിയുള്ളിൽ തീരൂല്ലാ
മധുവിധുകാലമല്ലോ മരിക്കുവോളം ഞങ്ങൾക്ക്
മധുവിധുകാലമല്ലോ മരിക്കുവോളം
പൊന്മാനേ - പൊന്നമ്പലമേട്ടിലെ പൊന്മാനേ
എനിക്കും എൻ സഖിക്കും കുളിച്ചു താമസിക്കാൻ
ഒരു മുളങ്കുടിൽ കെട്ടിത്തരുമോ - കൂടെ വരുമോ
പൊന്മാനേ..