സ്നേഹം വിരുന്നു വിളിച്ചു

സ്നേഹം വിരുന്നു വിളിച്ചു
മോഹം മൗനം ഭജിച്ചു
ആ മൗനം മനസ്സിൽ പറഞ്ഞു
ഐ ലവ് യൂ ഐ ലവ് യൂ (സ്നേഹം...)

എല്ലാ വികാരവും ഒന്നിച്ചുണർത്തും
യൗവ്വനത്തിൻ ലഹരിയുമായ്
ഉണർന്നു നില്പൂ ദാഹിച്ചുണർന്നു നില്പൂ 
മുന്നിൽ നില്പൂ
ഒരു ചുംബനത്തിൻ...
ഒരു ചുംബനത്തിൻ ചൂടറിയാത്തൊരീ 
അനുരാഗം അനുരാഗം
ആഹാ..ആഹാ...(സ്നേഹം...)

എല്ലാ പതക്കവും മാറത്തു ചാർത്തും
ഏപ്രിലിലെ രജനി പോലെ
ഒരുങ്ങി നില്പൂ കോരിത്തരിച്ചു നില്പൂ 
മുന്നിൽ നില്പൂ
ഒരു ലാളനത്തിൻ...
ഒരു ലാളനത്തിൻ കുളിരണിയാത്തൊരീ
അനുരാഗം അനുരാഗം 
ആഹാ..ആഹാ...(സ്നേഹം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sneham virunnu vilichu

Additional Info

അനുബന്ധവർത്തമാനം