ആദമോ ഹവ്വയോ
ആദമോ ഹവ്വയോ
അനുരാഗകഥയില്‍
ആരെയാരാദ്യമായ് കീഴടക്കി
ആരുടെ കണ്മുനകള് ശൃംഗാരകല-
കള്ക്കാദ്യത്തെ മുഖവുരയെഴുതി
ആദമോ ഹവ്വയോ
കാറ്റിന്റെ വിരലൊന്നു തൊടുമ്പോള്‍ നാണിക്കും
കാട്ടുവാകപ്പൂവുകള്ക്കറിയില്ലേ
മഞ്ഞിന്റെ ഇഴനേര്‍ത്ത പുടവ ചുറ്റീ - ഓ..
മരതകമലയുടെയൊതുക്കിറങ്ങീ
മണ്ണിന്റെ മാറില്‍ തളര്‍ന്നു ചായും
മാധവചന്ദ്രികയ്ക്കറിയില്ലേ
പറഞ്ഞു തരൂ - മൗനവികാരത്തിന്
ഭാഷയില്‍ നിങ്ങള്‍ പറഞ്ഞു തരൂ
ഏകാന്ത നിശകളില്‍ പ്രിയമാനസങ്ങള്
തേടിയെത്തും സ്വപ്നങ്ങള്ക്കറിയില്ലേ
പൊന്പീലി ഇളംപീലി ചിറകുരുമ്മീ.. ഓ..
പവിഴപ്പൂഞ്ചൊടികളില് ചൊടിയുരുമ്മീ
പച്ചിലക്കൂട്ടില്‍ തണുപ്പു മാറ്റും
പാതിരാപ്പക്ഷികള്ക്കറിയില്ലേ
പറഞ്ഞു തരൂ - മൂകവികാരത്തിന്
ഭാഷയില്‍ നിങ്ങള്‍ പറഞ്ഞു തരൂ
ആദമോ ഹവ്വയോ
അനുരാഗകഥയില്‍
ആരെയാരാദ്യമായ് കീഴടക്കി
ആരുടെ കണ്മുനകള് ശൃംഗാരകല-
കള്ക്കാദ്യത്തെ മുഖവുരയെഴുതി
ആദമോ ഹവ്വയോ