വേദനകൾ തലോടി മാറ്റും

വേദനകള്‍ തലോടി മാറ്റും
ദേവാ ശ്രീയേശുദേവാ
ആലംബഹീനയായ് മുട്ടുകുത്തും
എനിക്കഭയം നിന്‍ തിരുഹൃദയം

ഈയാമ്പാറ്റകള്‍പോല്‍ സ്വപ്നങ്ങള് പിടയുന്നൊരീയുഷ്ണമേഖലയില്‍
ഒരു തളിര്‍മരത്തണലില്ലേ
ഒരു തണ്ണീര്‍പ്പന്തലില്ലേ ഈ
അഭയാര്‍ത്ഥിനിയുടെ ചിറകറ്റ ഗദ്ഗദം
അവിടുന്നു കേള്‍ക്കുകയില്ലേ - ദേവാ -
ശ്രീയേശുദേവാ...
വേദനകള്‍ തലോടി മാറ്റും
ദേവാ ശ്രീയേശുദേവാ

കാരുണ്യവാനായ കര്‍ത്താവേ -
ഞങ്ങളുടെ ഈ ഭവനത്തെ
അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ
ദു:ഖങ്ങളില്‍ ആശ്വാസവും
ആവശ്യങ്ങളില്‍ സഹായവും നല്‍കി എല്ലാ
ദിവസവും ഞങ്ങളോടു കൂടെ വസിക്കേണമേ
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ..

ഈറന്‍ കണ്ണുകളില്‍ മോഹങ്ങള്‍ മരിക്കു-
ന്നൊരീ ദു:ഖവീഥികളില്‍
ഒരു പ്രതീക്ഷക്കെനിയ്ക്കിടമില്ലേ
ഒരു തൃക്കൈത്തുണയില്ലേ ഈ
ഇടയപ്പെണ്ണിന്റെ മെഴുകുവിളക്കുകള്‍
അവിടന്നു വാങ്ങുകയില്ലേ - ദേവാ -
ശ്രീയേശുദേവാ...
വേദനകള്‍ തലോടി മാറ്റും
ദേവാ ശ്രീയേശുദേവാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vedanakal thalodi maattum

Additional Info

അനുബന്ധവർത്തമാനം