പ്രയാഗ് മുകുന്ദൻ
കണ്ണൂർ സ്വദേശി. സ്കൂൾ വിദ്യാഭ്യാസം കണ്ണൂരു നിന്ന് പൂർത്തിയാക്കിയ ശേഷം VFX&Animation Film Making പഠിക്കാൻ കൊച്ചിയിലെത്തിച്ചേരുകയും തുടർന്ന് NEO Film School ൽ cinematography specialization course പഠിക്കുകയും ചെയ്തു. പഠന ശേഷം ബോംബെയിലെത്തി അവിടെ വച്ച് ബോളിവുഡിലെ പ്രശസ്ത VFX Director Biju.D യുടെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ബിജുവിനൊപ്പം പ്രവർത്തിച്ചു വരുമ്പോൾ ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ സി കെ മുരളീധരൻ, സുധീർ പൾസാനെ എന്നിവരെ പരിചയപ്പെടുകയും അവരുടെ അസിസ്റ്റന്റ്സായി ജോലി ചെയ്യാനും കഴിഞ്ഞു. പരസ്യ ചിത്രങ്ങൾ, ഡോക്കുമെന്ററികൾ, മ്യൂസിക് വീഡിയോസ് തുടങ്ങി നിരവധി ഇൻഡിപെന്റന്റ് വർക്കുകൾ ചെയ്തു തുടങ്ങിയ പ്രയാഗ് മുംബൈ IITയിൽ റിസേർച്ച്, അസിസ്റ്റന്റായും ഛായാഗ്രാഹകനായും ജോലി ചെയ്തിട്ടുണ്ട്.
മികച്ച ഛായാഗ്രാഹകനുള്ള ശങ്കരാടി & കെടാമംഗലം സദാനന്ദൻ മെമ്മോറിയൽ അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ മലയാളത്തിലെ പ്രഗൽഭ സംഗീത സംവിധായകനായ ബിജിബാലിന്റെ പ്രൊഡക്ഷൻ ചാനലായ bodhisilentscape നു വേണ്ടി ഇന്ത്യയിലെ ആദ്യത്തെ VR360 മ്യൂസിക് വിഡിയോയും, ഓണം വന്നല്ലോ, വന്ദേ മാതരം തുടങ്ങി ഒട്ടേറെ വർക്കുകളും ചെയ്തിട്ടുണ്ട്.