ചേർത്തല ഗോപാലൻ നായർ
Cherthala Gopalan Nair
1955ഇൽ ‘ഹരിശ്ചന്ദ്ര‘ എന്ന തിത്രത്തിൽ തിരുനായിനാർ കുറിച്ചിയുടെ ‘ആദിമണ്ണിൽ‘ എന്ന ഗാനം, ബ്രദർ ലക്ഷ്മണന്റെ സംഗീതത്തിൽ പാടി സിനിമയിലേക്ക് കടന്നു വന്ന ചേർത്തലഗോപാലൻ നായർ എന്ന സംഗീത വിദ്വാൻ പിന്നീട് സിനിമയിൽ പാടിയിരുന്നില്ല. ശാസ്ത്രീയ സംഗീതത്തിന്റെ നിർമ്മാതാവായി ആകാശവാണിയിൽ നിന്നും റിട്ടയർ ചെയ്ത അദ്ദേഹത്തിന്റെ ഭാര്യ ലളിതാ തമ്പിയും അക്കാലത്തെ ചില ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
മക്കൾ ശ്രീലത, ശ്രീറാം, ശ്യാമകൃഷ്ണ. മകൻ ജി ശ്രീറാം സെല്ലുലോയിഡ് എന്ന ചിത്രത്തിലെ "കാറ്റേ കാറ്റേ" എന്ന ആദ്യ ഗാനത്തോടെ തന്നെ മലയാള സിനിമാ ഗാനരംഗത്ത് ശ്രദ്ധേയനായി മാറിയിരുന്നു.