മദന മോഹനൻ

മദന മോഹനൻ മാധവൻ ഘനശ്യാമ സുന്ദരൻ
പ്രമദനന്ദന പൂവനത്തിൽ മുരളിയൂതി
കനക നൂപുര ശിഞ്ജിതം ചിന്നും സഖികളുമായി
വിരവിലാടുമാ രാസനർത്തനം കണ്ണിൽ കാണേണം
നിറുകയിൽ നിന്നും ഇളകിയാടുന്ന നീലപ്പീലികളും
വദനബിംബവും കഴുത്തിലെ വനമാലയും മണിയും
നടനമാടുമ്പോൾ ചലിതമാകുന്ന പീത വസ്ത്രവും
മധുര മന്ദസ്മേരവുമായെന്റെ മിഴി നുകരേണം (മദന..)
 
കളമൊഴിയാം രാധികയുടെ പരിഭവം നീക്കാൻ
കളി പറഞ്ഞും കരുണയോടു തൻ കണ്മുനയെറിഞ്ഞും
നയനരമ്യമാം ദേവനർത്തനലീലയാടിയും
നളിനലോചനൻ കേശവനെന്നും ശരണമാകണം (മദന..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madana mohanan

Additional Info

അനുബന്ധവർത്തമാനം