ഓം പുരി

Om Puri
Date of Birth: 
Wednesday, 18 October, 1950
Date of Death: 
Friday, 6 January, 2017

ഇന്ത്യന്‍ സിനിമാലോകം കണ്ട അതുല്യ പ്രതിഭകളില്‍ ഒരാളായ ചലച്ചിത്ര നടന്‍ ഓം പുരി പഞ്ചാബിലുള്ള അംബാലയിലാണ് ഓം പ്രകേഷ് പുരി എന്ന ഓം പുരി ജനിച്ചത്. 1976 -ൽ പുറത്തിറങ്ങിയ ‘ഘാഷിരാം കോട്‌വൽ’ എന്ന മറാത്തി ചിത്രത്തിലൂടെയാണ് ഓം പുരി സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്.

നാടകരംഗത്തുനിന്നാണ് ഓം പുരി സിനിമയിൽ എത്തിയത്. 1975 -ൽ ചോർ ചോർ ച്ചുപ്‌ജ എന്ന സിനിമയഌഊടെയാണ് അദ്ദേഹം ചലച്ചിത്രാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടക്കകാലത്ത് വാണിജ്യ സിനിമകളില്‍ ശ്രദ്ധപതിപ്പിച്ച ഓം പുരി പിന്നീട് കലാമൂല്യമുള്ള ചിത്രങ്ങളിലേക്ക് കൂടുമാറി. 1980 -കളുടെ മദ്ധ്യത്തോടെയാണ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലേക്ക് ഓം പുരി ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഓം പുരി ഇന്ത്യന്‍ ചലച്ചിത്രലോകത്തിനു ഒഴിച്ചുനിര്‍ത്താനാകാത്ത നടനായി വളരുകയായിരുന്നു. ഭവനി ഭവായ് (1980), സദ്ഗതി (1981), അർദ് സത്യ (1982), മിർച്ച് മസാല (1986), ധാരാവി (1992) തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്കൊപ്പം ചില ഹോളിവുഡ് സിനിമകളിലും/ ബ്രിട്ടീഷ് സിനിമകളിലും/ പാകിസ്ഥാനി സിനിമയിലും അദ്ദേഹം അഭിനയിച്ചു.  1982 -ല്‍ പുറത്തിറങ്ങിയ ‘ആരോഹണ്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനും, 1984 -ല്‍ പുറത്തിറങ്ങിയ ‘അർദ് സത്യ’ എന്ന ചിത്രത്തിലെ അഭിനയത്തിനും ഓംപുരിക്ക് ദേശീയ അംഗീകാരം ലഭിക്കുകയുണ്ടായി.

ഹാസ്യനടനെന്ന നിലയിലും ഇന്ത്യന്‍ സിനിമാ ലോകത്തിനു മികച്ച സംഭാവനകള്‍ നല്‍കിയ നടനാണ്‌ ഓം പുരി. ചാച്ചി 420 (1997), ഹേര ഫേരി (2000), ചോർ മചായെ ഷോർ (2002), മാലാമാൽ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലൊക്കെ കോമഡി നടനായും ഓംപുരി പ്രേക്ഷക പ്രീതി നേടിയെടുത്തു. 1988 -ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത പുരാവൃത്തം എന്ന സിനിമയിലൂടെയാണ് ഓം പുരി മലയാളത്തിലെത്തുന്നത്. തുടർന്ന് സംവത്സരങ്ങൾആടുപുലിയാട്ടം എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

2017 ജനുവരിയിൽ ഓം പുരി അന്തരിച്ചു.