തെക്കൻ കാറ്റേ
തെക്കൻ കാറ്റേ തിരുമാലി കാറ്റേ
അഴകോലും മെഴുതിരിയിൽ തിരികൊളുത്ത്
കുന്നേ പള്ളിയിൽ കുറുബാന കൂടാം
ഔതാച്ചനെഴുപതിലെ തിരുപിറന്നാൾ
ആരാവാരം കൂടാനുണ്ടേ ഓ ഹോയ്
അപ്പോം വീഞ്ഞും വിളമ്പാനുണ്ടേ
ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി
പോരായോ കുഞ്ഞന്നാമ്മേ
നേരും നെറിയുള്ളവനാ കാണാൻ ചൊണയുള്ളവനാ
കൈനീട്ടി കണ്ണീരൊപ്പാൻ കനിവുള്ളവനാ
കിളിപാടും പാടത്തെ ഞവരകതിരായ്
വെളയില്ലാ കായലിലെ പൊന്നുംമുത്തായ്
ആരാനും എങ്ങാനും പോരാടാൻ ചെന്നാലോ
തുഴമാന്തി ചാടുന്നൊരു പുള്ളിപുലിയായ്
ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി
പോരായോ കുഞ്ഞന്നാമ്മേ
വാഴുന്നോർ വളയിട്ടവനാ വൈസ്രോയ്കുമ്പിട്ടവനാ
വീരാളിപട്ടുംകെട്ടി പടപോയവനാ
പുണ്യാളൻ ചമയാനോ നിക്കത്തില്ലാ
പുളുകേട്ടാൽ കട്ടായം വീഴത്തില്ലാ
പാടത്തെ ചെളിമണ്ണിൽ എല്ലൊടിയെ പണിചെയ്ത്
പുല്ലെല്ലാം നെല്ലാക്കി പൊന്നും തരകൻ
ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി
പോരായോ കുഞ്ഞന്നാമ്മേ