ആതിര

Athira

എറണാംകുളം രാമമംഗലം ഇളമണ്ണ് മനയിലാണ് ആതിര എന്ന രമ്യ ജനിച്ചത്. വിനയൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദാദാ സാഹിബ് ആണ് രമ്യയുടെ ആദ്യ സിനിമ. ദാദാ സാഹിബിലെ നായികയായ ആതിരയായിട്ടാണ് രമ്യ അഭിനയിച്ചത്. കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ രമ്യ, ആതിര എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് കരുമാടിക്കുട്ടൻ ഉൾപ്പെടെ നാല് ചിത്രങ്ങളിൽ കൂടി ആതിര അഭിനയിച്ചു.

2004 -ൽ വിവാഹം കഴിഞ്ഞതോടെയാണ് ആതിര പൂർണ്ണമായും സിനിമ ഉപേക്ഷിച്ചത്. ഭർത്താവ് വിഷ്ണു നമ്പൂതിരി കോട്ടയം ആയാംകുടി സ്വദേശിയും കേരളത്തിലെ അറിയപ്പെടുന്ന പാചകവിദഗ്ദനുമാണ്. ആതിര ഭർത്താവിനോടൊപ്പം ഗായത്രി കേറ്ററിംഗ്സ് എന്ന സ്ഥാപനം നടത്തുകയാണിപ്പോൾ. ആതിര - വിഷ്ണു ദമ്പതിമാർക്ക് രണ്ടു മക്കളാണുള്ളത്.  വൈഷ്ണവി, ഭദ്രത.

 ദാദാ സാഹിബിൽ ആതിര അഭിനയിച്ച ഗാനരംഗം- അല്ലിയാമ്പൽ പൂവേ..