നല്ല മാമ്പൂ പാടം പൂത്തെടി
നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ
കുഞ്ഞുമഞ്ഞക്കിളി കണ്ണേ
കണ്ണാരേ മഞ്ഞണിഞ്ഞ മാൻകുരുന്നേ
എന്റെ ഞാവൽതോട്ടം കായ്ക്കണകാലം
തത്തമ്മയ്ക്ക് താലികെട്ട്
പോവാല്ലോ മൂക്കുത്തിക്ക് മുത്ത്‌കൊരുക്കാൻ (നല്ല...)
അല്ലിമുല്ലതണലത്ത് തനിച്ചിരിക്കാം
നിന്റെ ചന്തമുള്ള കവിളത്തൊരുമ്മ തരാം
കുമ്പിൾ കുത്തി കുടപ്പന്റെ തേനെടുക്കാം
നിന്റെ ചുണ്ടിലേറ്റിച്ചുറുമ്പിന്റെ കുറുമ്പറിയാം
കണ്ണാരം പൊത്താം ചിരിച്ചൊളിക്കാം
മിന്നാമിനുങ്ങിൻ കഥപറയാം
കളിയൂഞ്ഞലിൽ കിളിയാടവേ
ഒരു കൈതോലമേൽ കാറ്റ് കളിയാക്കിയോ (നല്ല...)
വെള്ളിവളക്കിലുക്കണ പുഴയരികിൽ
മെല്ലെ തുള്ളിത്തുള്ളി നടക്കണ മുയൽകുരുന്നേ
പൊന്നുരുക്കി വിളക്കി നിൻ മണികഴുത്തിൽ
കൊച്ചു കുന്നിമണി പളുങ്കിന്റെ മാലയിടാം
മിന്നായം മിന്നും മീൻപിടിക്കാം
കണ്ണാടി കൂട്ടിൽ താമസിക്കാം
കുഞ്ഞാടുകൾ കുളിരുന്നൊരീ
മഞ്ഞു കൂടാരമാണെന്റെ കുഞ്ഞാങ്കിളീ
നിന്റെ ഞാവൽത്തോട്ടം..
എന്റെ ഞാവൽതോട്ടം കായ്ക്കണകാലം
തത്തമ്മയ്ക്ക് താലികെട്ട്
പോവാല്ലോ മൂക്കുത്തിക്ക് മുത്ത്‌കൊരുക്കാൻ
നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ
ആ...ആ...ആ..ആ...ആ