ഒരായിരം കുളിർക്കിനാവായ്
ഒരായിരം കുളിർക്കിനാവായ് വാ
റംസാനിലെ നറുംനിലാവായ് വാ
ഈന്തപ്പനത്തണലിൽ
നീന്തിയെത്തും തണുപ്പിൽ
പൂമരത്തിൻ കിതപ്പിൽ
രോമാഞ്ചത്തിൻ പുതപ്പിൽ
പുതുക്കത്തിൻ തിടുക്കത്തിൽ വരുമോ നീ
ഒരായിരം കുളിർക്കിനാവായ് വാ
റംസാനിലെ നറുംനിലാവായ് വാ
അനാർക്കലീ എൻ പ്രേമസൗധം
അലങ്കരിക്കാൻ വാ
അനുഭൂതി പകരുവാൻ അനുദിനം മുകരുവാൻ അണിഞ്ഞൊരുങ്ങി വാ (അനാർക്കലീ...)
സലീമിന്റെ ഖൽബിലെന്നും ഖയാമത്തിൻ ദൂതുമായ് സഖീ ഇവൾ വന്നിടുന്നു
ആടിയാടി ആഗമിക്കൂ
പ്രിയമുന്തിരി ചഷകവുമായ്
മലർപ്പുഞ്ചിരി തളികയുമായ്
എന്നുമെന്നും എന്റെ മുന്നിൽ
പൊൻ മരാളത്തേരിലേറി
കളിവെള്ളിക്കൊലുസ്സുമായ് വരുമോ നീ
നൂറായിരം പനിനീർപ്പൂക്കൾക്കായ്
ആരോമലേ പനിമതിമുഖിയായ് വാ
പകൽക്കിനാവിൻ പളുങ്കുപാത്രം
പകുത്തെടുക്കാൻ വാ
അടിമുടി പുണരുവാൻ അകക്കാമ്പു കവരുവാൻ അരികത്തെന്നും വാ (പകൽ...)
അനാർ നിന്റെ നൃത്തം കാണാൻ
സലീം ഇന്നും കാത്തു നിൽക്കാം
മമസഖീ വന്നാൽ നിന്നെ
മാരിവില്ലിൻ മാല ചാർത്താം
മണിമഞ്ചലിലേറ്റീടാം ഇണമയിലായ് മാറ്റീടാം
വീണ മീട്ടി വന്നിടു നീ
വീഞ്ഞുമായ് നിന്നിടാം ഞാൻ
മലർത്തിങ്കൽ മധുമുത്തേ വരുമോ നീ
ഒരായിരം കുളിർക്കിനാവായ് വാ
റംസാനിലെ നറുംനിലാവായ് വാ