പാടും വാനമ്പാടികള്‍
ലാലാലാലാല.... ലലലല
ലാലാലാലാല.... ലലലല
പാടും വാനമ്പാടികള്‍ സഗ സഗ സഗ
ചേരും ഗാനം നിങ്ങളിൽ പധ പധ പധ
താരും താരകങ്ങളും ധപ ധപ ധപ
തൂകും സ്മേരം നിങ്ങളിൽ പധ പധ പധ
കുറുമ്പികൾ തുമ്പികൾ കുടുകുടെ തുള്ളിടും
കുറുമൊഴിക്കാവുകൾ കുളിരല ചൂടിടുന്നു
ഗരിസനിധനിപ പപപ
പനിസ നിസരി സരിഗ രിഗമ
പാടും വാനമ്പാടികള്‍ ഗമ ഗമ ഗമ
ചേരും ഗാനം ഞങ്ങളിൽ സഗ സഗ സഗ
പൂന്തുകിൽ തൊട്ടിലിൽ ആലോലമാടും
പൂമണിക്കുഞ്ഞിനു കഥകൾ നൽകീടും
അമ്മയല്ലയോ സ്നേഹ സംഗ്രഹം
ആത്മഹർഷമാം പ്രേമസംഗമം
ആദ്യം നമ്മൽ കണ്ട ദേവവിഗ്രഹം
ആലോലം ആലോലം ആലോലം ആലോലം
ഓലോലം ഓലോലം ഓലോലം ഓലോലം
പാടും വാനമ്പാടികള്‍ സഗ സഗ സഗ
ചേരും ഗാനം നിങ്ങളിൽ പധ പധ പധ
പുഞ്ചിരിപ്പൂവിനാൽ പുന്നാരം ചൊല്ലും
പൂങ്കിളിക്കൊഞ്ചലിൽ പുളകം പൂണ്ടീടും
പച്ച നൂലയോ സാരസാഗരം
അലിവിൻ ദിവ്യമാം സൂന സൗരഭം
ആദിരൂപമായ ദേവവിഗ്രഹം
പുഞ്ചിരി പുഞ്ചിരി പുഞ്ചിരി പുഞ്ചിരി
പൂങ്കിളി പൂങ്കിളി പൂങ്കിളി പൂങ്കിളി
(പാടും വാനമ്പാടികൾ...)
കാട്ടിൽ വാനമ്പാടി ഞാൻ
കൂട്ടിൽ ഏകയാണു ഞാൻ
വീട്ടിൽ ഉണ്ടുറങ്ങുവാൻ കൂട്ടിന്നാരുമില്ലല്ലോ
ഞാനൊരനാഥയോ ആരറിയുന്നുവോ
അച്ഛനുമമ്മയും അറിയുന്നില്ലയോ
പാടും വാനമ്പാടി...