സാവിത്രി

Savithri
Date of Birth: 
Wednesday, 6 December, 1933
Date of Death: 
Saturday, 26 December, 1981

നിസ്സങ്കര ഗുരുവയ്യയുടേയും സുഭദ്രാമ്മയുടേയും മകളായി ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ചു. ആറ് മാസം പ്രായമാകുമ്പോൾ തന്നെ സാവിത്രിയുടെ പിതാവ് മരണപ്പെട്ടു. പിന്നീട് സാവിത്രിയേയും സഹോദരനേയും അമ്മ അവരുടെ സഹോദരന്റെ സഹായത്താലാണ് വളർത്തിയത്. സാവിത്രി ചെറുപ്പത്തിൽ തന്നെ നൃത്തം പഠിച്ചിരുന്നു.

നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്കെത്തുന്നത്. നിരവധി നാടകങ്ങളിൽ അഭിനയിച്ച സാവിത്രി 1950 -ലാണ് സിനിമാഭിനയരംഗത്ത് അരങ്ങേറുന്നത്. Samsaram എന്ന തെലുഗു ചിത്രത്തിലൂടെയായിരുന്നു തുടക്കം. തുടർന്ന് Pathala Bhairavi എന്ന സിനിമയിൽ പ്രാധാന്യമുള്ള ഒരു വേഷം ചെയ്തു. 1953 -ൽ Devadasu എന്ന തെലുഗു ചിത്രത്തിൽ നായികയായതോടെയാണ് സാവിത്രി പ്രശസ്തിയിലേക്കുയരുന്നത്. അതിനുശേഷം Mayabazar, Missamm എന്നിവയുൾപ്പെടെ നിരവധി തെലുഗു ചിത്രങ്ങളിലും Pasamalar, Paava Mannippu തുടങ്ങിയ നിരവധി തമിഴ് സിനിമകളിലും സാവിത്രി നായികയായി. തെലുഗു, തമിഴ് സിനിമകളിലെ ഏറ്റവും താരമൂല്യമുള്ള നായികയായി മാറിയ സാവിത്രി ചുഴി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു.  അഞ്ച് തവണ ഫിലിംഫെയർ അവാർഡ് നേടിയിട്ടുണ്ട്.

പ്രശസ്ത നടൻ ജെമിനി ഗണേശനെയാണ് സാവിത്രി വിവാഹം ചെയ്തത്. 1981 -ൽ സാവിത്രി അന്തരിച്ചു. സാവിത്രിയുടെ ജീവിതകഥ പറയുന്ന തെലുഗു സിനിമയാണ് മഹാനടി.