നീർപ്പളുങ്കിൻ നനവു

നീർപ്പളുങ്കിൻ നനവു മെല്ലെ തഴുകി വന്നെന്നിൽ
മഞ്ഞുമേഘം എന്റെ മേലേ കൂടുകൂട്ടും സുഖം..
കാത്തിരുന്ന മഴയേ..
കുളിര് കോരി വന്നിന്നു നീ..
കൊലുസ്സുമണികളഴകിൽ
ചെറു കവിത മൂളി വരവായീ
കടലുപോലെ നിറയുമിന്നീ മനസ്സിലായി നാം..
അരുമയായി പൊൻ വിരലിനാലേ
എഴുതിടുന്നു ഇതെന്നും മായാതെ
നീർപ്പളുങ്കിൻ നനവു മെല്ലെ തഴുകി വന്നെന്നിൽ
മഞ്ഞുമേഘം എന്റെ മേലേ കൂടുകൂട്ടും സുഖം..
കാത്തിരുന്ന മഴയേ..
കുളിര് കോരി വന്നിന്നു നീ..
കൊലുസ്സുമണികളഴകിൽ
ചെറു കവിത മൂളി വരവായീ
ആ ആ..ആ
piyaa paradeshi oh.. piyaa
piyaa paradeshi oh...

പരാഗമായ് മാറാം പറന്നിടാം വാനിൽ
പരാഗണം നിന്നിൽ അലിഞ്ഞു ഞാൻ ചേരാം
നിറമിഴി തലോടാം എന്നുമേ
അഴലറിയുകില്ലീ നെഞ്ചുമേ
തുണ അരികിലുള്ളീ നേരമേ..
ഇനി അകലുകില്ലേ നിന്നിലെ
നോവിന്റെ തീരാതീരം ഇനി ദൂരേ

കാത്തിരുന്ന മഴയേ കുളിരു കോരി വന്നിന്നു നീ
കൊലുസ്സുമണികളഴകിൽ
ചെറു കവിത മൂളി വരവായി..

ഗമപധ നിസാ നിനീ.. നീ
നിസാ.. നിസാ ധനീധാ ധരിനിനിധപാ
ഗമപധ നിസധധ ധധമമ പാ ഗരിസാ
പനിരി പാ മമമ പാ ഗമഗാ സാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neerppalunkin nanavu

Additional Info

അനുബന്ധവർത്തമാനം