യൗവനമരുളും

യൗവനമരുളും മധുരം പേറും

പളുങ്കു പാത്രം ഞാൻ

രതിസുഖസാരേ കേട്ടു വിടർന്നൊരു

രജനീ പുഷ്പം ഞാൻ

നാഗനന്ദിനി ഞാൻ

കാമവല്ലരി ഞാൻ (യൗവന...)

 

 

ഇരുളിനലയിളകിയൊഴുകി

മധുരിത ലഹരിയിൽ മുഴുകി

ലളിത ചടുല ചകിതമിളിത

മൊരു നവ പുളകവുമായ്

കുളിരുള്ള രാവിൽ ചൂടു പകർന്നും

ചൂടൂള്ള രാവിൽ കുളിരു പകർന്നും

കാമുക ഹൃദയമുണർത്താൻ

വേഗം വരൂ

മുന്നിൽ വരൂ മുത്തം തരൂ (യൗവന...)

 

കരളിനിതളിലമൃതു കരുതി

മദകരകണികകൾ കോരി

അരിയ സുഗുണ സുകൃത  രചിത

മൊരു സുഖനിമിഷവും തേടി

തളരുന്ന മെയ്യിൽ താളമറിഞ്ഞും

പിടയുന്ന നെഞ്ചിൻ ദാഹമറിഞ്ഞും

വേണ്ടുവതൊക്കെ വിളമ്പാൻ

ചാരെ വരൂ കൂടെ വരൂ

മുത്തം തരൂ (യൗവന...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Yauvanamarulum

Additional Info

അനുബന്ധവർത്തമാനം