സുനിൽ ഷെട്ടി

Sunil Shetty

കർണാടകയിലെ മാംഗ്ലൂരിൽ തുളു സംസാരിക്കുന്ന കുടുംബത്തിൽ ജനിച്ചു. മുംബൈയിൽ നിന്നും കോമേഴ്സ് ആൻഡ് എക്കണോമിക്സിൽ എച്ച് ആർ ബിരുദം നേടിയ സുനിൽ ഷെട്ടി കുടുംബ വക റെസ്റ്റോറന്റിൽ മാനേജരായി പ്രവർത്തിച്ചു

കിക്ക് ബോക്സിംഗിൽ ബ്ലാക്ക് ബെൽറ്റ് ഉള്ള സുനിൽ ഷെട്ടി. 1992 -ൽ Balwaan എന്ന ഹിന്ദി ആക്ഷൻ മൂവിയിൽ നായകനായിട്ടാണ് ചലച്ചിത്രരംഗത്തേക്കെത്തുന്നത്. 1994 -ൽ ഇറങ്ങിയ Mohra എന്ന ബ്ലോക്ക്ബസ്റ്റർ മൂവിയിലൂടെ സുനിൽ ഷെട്ടി ബോളിവുഡിലെ മുൻനിര നായകപദവിയിലേക്കുയർന്നു. തുടർന്ന് നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ചു. ഹിന്ദി സിനിമകൾ കൂടാതെ തമിഴ്, തെലുഗു, മലയാളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2001 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത കാക്കക്കുയിൽ എന്ന ചിത്രത്തിൽ അതിഥിതാരമായിട്ടാണ് സുനിൽ ഷെട്ടി മലയാള സിനിമയിൽ എത്തുന്നത്. അതിനുശേഷം 2013 -ൽ ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ്, പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിലും അഭിനയിച്ചു. സിനിമക്ക് പുറമേ ബിസിനസ്സ് രംഗത്തും സജീവമാണ് അദ്ദേഹം. 

Dhadkan എന്ന സിനിമയിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡും, Dilwale, Border, Refugee എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും ഉൾപ്പെടെ നിരവധി ബഹുമതികൾ സുനിൽ ഷെട്ടിക്ക് ലഭിച്ചിട്ടുണ്ട്.

സുനിൽ ഷെട്ടിയുടെ ഭാര്യ മന്ന ഷെട്ടി. രണ്ട് മക്കളാണ് അവർക്കുള്ളത്. മകൾ ആതിയ ഷെട്ടി, മകൻ അഹാൻ ഷെട്ടി.