ബാപ്പി ലാഹ്രി
ഇന്ത്യൻ ഗായകനും സംഗീത സംവിധായകനും റെക്കോർഡ് നിർമ്മാതാവും രാഷ്ട്രീയക്കാരനുമാണ് ബാപ്പി ലഹ്രി. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ലാഹിരി ജനിച്ചത്. ജൽപായ്ഗുരിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബൻസുരി ലാഹിരിയും പ്രശസ്ത ബംഗാളി ഗായകരും ശാസ്ത്രീയ സംഗീതത്തിലും ശ്യാമ സംഗീതത്തിലും പ്രശസ്തരായ സംഗീതജ്ഞരായിരുന്നു.
ഇന്ത്യൻ സിനിമയിൽ സിന്തസൈസ് ചെയ്ത ഡിസ്കോ സംഗീതം ജനപ്രിയമാക്കിയത് ബാപ്പി ലഹ്രിയാണ്. അമർ സംഗീ, ആശാ ഓ ഭലോബാഷ, അമർ തുമി, അമർ പ്രേം, മന്ദിര, ബദ്നാം, രക്തലേഖ, പ്രിയ തുടങ്ങിയ ബംഗാളി ചിത്രങ്ങളിൽ അദ്ദേഹം വലിയ ബോക്സോഫീസ് വിജയങ്ങൾ നേടിയിട്ടുണ്ട്. വാർദത്ത്, ഡിസ്കോ ഡാൻസർ, നമക് ഹലാൽ, ഷറാബി. ഡാൻസ് ഡാൻസ്, കമാൻഡോ, സാഹേബ്, ഗാംഗ് ലീഡർ, സൈലാബ് തുടങ്ങിയ ചലച്ചിത്ര സൗണ്ട് ട്രാക്കുകളിലൂടെ 1980 -കളിലും 1990 -കളിലും അദ്ദേഹം ജനപ്രിയനായിരുന്നു. 1976 -ൽ പുറത്തിറങ്ങിയ ചൽത്തേ ചൽത്തേ യിലെ കിഷോർ കുമാർ അനശ്വരമാക്കിയ "ചൽത്തേ ചൽത്തേ...." എന്ന ഗാനം ബപ്പി ലഹരിയുടെ സംഗീത സംവിധാനത്തിൽ പിറന്നതായിരുന്നു. 1997 -ൽ ദി ഗുഡ് ബോയ്സ്. എന്ന സിനിമയിൽ സംഗീതം നൽകിക്കൊണ്ട് ബപ്പി ലഹ്രി മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു.