വെൺപ്രാവേ വെള്ളിമണിച്ചിറകിൽ 2
വെൺപ്രാവേ വെള്ളിമണിച്ചിറകിൽ പറന്നു വാ
പൊൻതൂവൽ വിശറിയും വീശി
വിരുന്നു വാവാ
താമരമിഴിയിൽ മഷിയെഴുതാം
തങ്കനിലാവിൻ പുടവ തരാം
അമ്പിളി വളകൾ പണിഞ്ഞു തരാം
ആമ്പൽക്കവിളിലൊരുമ്മ തരാം
ചുഴിഞ്ഞിറങ്ങും ചുരുൾമുടിയിൽ
നറുമലരിൻ ഇതൾ വിടർത്താം
മണിച്ചിമിഴിൻ നുണക്കുഴിയിൽ കുളിർമുത്തുകൾ കവർന്നെടുക്കാം
ഓ...
വെൺപ്രാവേ വെള്ളിമണിച്ചിറകിൽ പറന്നു വാ
പൊൻതൂവൽ വിശറിയും വീശി
വിരുന്നു വാവാ
മോതിരവിരലിൽ തഴുകിത്തരാം
മോഹനസ്വപ്നങ്ങൾ നെയ്തു തരാം
നാണത്തിലുണരും നിന്നുടലാം
വീണക്കുടത്തിനെ ഓമനിക്കാം
ഹേ അണിഞ്ഞൊരുങ്ങും കണിമലരിൻ മണിപ്പതക്കം
പതിച്ചു വെക്കാം
തനിച്ചിരിക്കും നിമിഷങ്ങളിൽ
കളിച്ചിരിക്കാൻ കൊതിച്ചു വരാം
ഓ...
വെൺപ്രാവേ വെള്ളിമണിച്ചിറകിൽ പറന്നു വാ
പൊൻതൂവൽ വിശറിയും വീശി
വിരുന്നു വാവാ
മുത്തണി പൊന്മണി മലർവിരിയും
മുന്തിരിപ്പാടങ്ങൾ വാങ്ങിത്തരാം
നെഞ്ചിലെ മോഹത്തിൻ താഴ്വരയിൽ
ഈ മഞ്ചലിലേറ്റി ഞാൻ കൊണ്ടുപോകാം
ഹേ തണുതണുപ്പിൻ തളിർന്നഖത്താൽ തനിതനിയെ
മുറിഞ്ഞുവെന്നാൽ
മെഴുതിരികൾ എരിഞ്ഞുരുകും
കുടിലിനുള്ളിൽ കടന്നിരിക്കാം
ഓ...
വെൺപ്രാവേ വെള്ളിമണിച്ചിറകിൽ പറന്നു വാ
പൊൻതൂവൽ വിശറിയും വീശി
വിരുന്നു വാവാ
താമരമിഴിയിൽ മഷിയെഴുതാം
തങ്കനിലാവിൻ പുടവ തരാം
അമ്പിളി വളകൾ പണിഞ്ഞു തരാം
ആമ്പൽക്കവിളിലൊരുമ്മ തരാം
ചുഴിഞ്ഞിറങ്ങും ചുരുൾമുടിയിൽ
നറുമലരിൻ ഇതൾ വിടർത്താം
മണിച്ചിമിഴിൻ നുണക്കുഴിയിൽ കുളിർമുത്തുകൾ കവർന്നെടുക്കാം
ഓ...