മാരിവില്ലോ മലർനിലാവോ
മാരിവില്ലോ മലർനിലാവോ
മനസ്സിനുള്ളിലുദിച്ചു
പൂവരങ്ങിൽ ആരവങ്ങൾ
പൊൻകിനാക്കൾ വിതച്ചു
അലകളാടും കടലുപോലെ
തിര നുരഞ്ഞു പതഞ്ഞു
നിഴലുലാവും വഴിവിളക്കിൻ
മിഴികൾ പോലെയുലഞ്ഞു
സ്വപ്നങ്ങളേ പുലരിയിൽ
പുതുമയിൽ പൊൻതേരിൽ
എഴുന്നള്ളി വാ
മാരിവില്ലോ മലർനിലാവോ
മനസ്സിനുള്ളിലുദിച്ചു
പൂവരങ്ങിൽ ആരവങ്ങൾ
പൊൻകിനാക്കൾ വിതച്ചു
ചെണ്ടണിഞ്ഞ വരവർണ്ണരാജികളെ
ഇമ്പമോടെ വരവേൽക്കാം
തണ്ടുലഞ്ഞു മധുവുണ്ടു മണ്ടുമൊരു
വണ്ടുപോലെ എതിരേൽക്കാം
മോഹങ്ങളേ നിറമെഴും ശലഭമായ്
നഗരങ്ങൾ വലം വെച്ചു വാ
വാ വാ
മാരിവില്ലോ മലർനിലാവോ
മനസ്സിനുള്ളിലുദിച്ചു
പൂവരങ്ങിൽ ആരവങ്ങൾ
പൊൻകിനാക്കൾ വിതച്ചു
നെഞ്ചിനുള്ളിലൊരു നേർത്ത
പൊന്നിഴയിൽ നെയ്തെടുത്തു
പലമോഹം
പൂത്തുലഞ്ഞ പൊൻതാരകങ്ങളുടെ
മുത്തുക്കോർക്കുമൊരു ജാലം
പൂന്തെന്നലേ കുളിരുനിൻ കനവിലെ
കുയിൽപ്പാട്ടിൻ ശ്രുതി മീട്ടി വാ
വാ വാ
മാരിവില്ലോ മലർനിലാവോ
മനസ്സിനുള്ളിലുദിച്ചു
പൂവരങ്ങിൽ ആരവങ്ങൾ
പൊൻകിനാക്കൾ വിതച്ചു
അലകളാടും കടലുപോലെ
തിര നുരഞ്ഞു പതഞ്ഞു
നിഴലുലാവും വഴിവിളക്കിൻ
മിഴികൾ പോലെയുലഞ്ഞു
സ്വപ്നങ്ങളേ പുലരിയിൽ
പുതുമയിൽ പൊൻതേരിൽ
എഴുന്നള്ളി വാ
മാരിവില്ലോ മലർനിലാവോ
മനസ്സിനുള്ളിലുദിച്ചു
പൂവരങ്ങിൽ ആരവങ്ങൾ
പൊൻകിനാക്കൾ വിതച്ചു