വരുവിൻ
വരുവിൻ കാണുവിൻ സന്തോഷിപ്പിൻ
മന്ത്രമല്ല മായയല്ല മന്ത്രവാദമൊന്നുമല്ല
മെയ് വഴക്ക വേലകൾ മഹാജനങ്ങളേ വെറും
മെയ് വഴക്ക വേലകൾ മാത്രം (വരുവിൻ...)
വരിവരിയായ് തൂണു നാട്ടി
തൂണുകളിൽ ഞാണു കെട്ടി
ഞാണിന്മേൽ അഭ്യാസക്കൂത്താട്ടങ്ങൾ
തെരുക്കൂത്താട്ടങ്ങൾ
ഇഷ്ടമുള്ള കാശു തന്നാൽ നിങ്ങൾക്കിഷ്ടമുള്ള
വേലകൾ കാണാം (വരുവിൻ...)
ആളുമേലേ ആളു ക്കേറി
തോളിൽ മുളം കമ്പുയർത്തി
കമ്പിന്മേലമ്മാനപ്പന്താട്ടങ്ങൾ കളിപ്പന്താട്ടങ്ങൾ
കുട്ടികളേ കൈയ്യടിക്കുവിൻ നിങ്ങൾ
ഒത്തു ചേർന്നു കൈയ്യടിക്കുവിൻ (വരുവിൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Varuvin
Additional Info
ഗാനശാഖ: