മുത്താരം കുന്നിന്‍

മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം
ഹായ് മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം
ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ

നീ മുന്നാഴി പയറു വറുത്തതു പാതിയുമെവിടെ പോയി
പാതിയുമെവിടെ പോയി

ലല്ലലാലലല്ലാ ലല്ലലാ ല ലല്ലലാ
ലല്ലലാലല്ലാ ലല്ലലാ
പറക്കമുറ്റാ കിളിയേ നാമേ പറന്നു പറന്നു പോവണ്ടേ
നിനക്കുമുണ്ടൊരു നീലാകാശം
തിന വിളയുന്നൊരു താഴു്വാരം (2)
കൈത്തലത്തിലെടുത്തു നിനക്കൊരു മുത്തം തന്നോട്ടേ
കൈത്തലത്തിലെടുത്തു നിനക്കൊരു മുത്തം തന്നോട്ടേ
ഹായ് മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം
മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം
ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ
അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ
നീ മുന്നാഴി പയറു വറുത്തതു പാതിയുമെവിടെ പോയി
പാതിയുമെവിടെ പോയി

വന്ദേ മാതരം.. മാതരം
വന്ദേ മാതരം.. മാതരം
വന്ദേ മാതരം.. മാതരം ..മാതരം .
നിനക്കുമോണപ്പുത്തരിയുണ്ണുവാന്‍ ഒരുക്കി വയ്ക്കും വയലമ്മ
നിനക്കു പാര്‍ക്കാന്‍ വാത്സല്യത്തിന്‍
നിറപറ വച്ചൊരു തറവാടു് (2)
ഒത്തിരി വാത്സല്യത്തോടെ ഞാനൊരു മുത്തം തന്നോട്ടേ
ഒത്തിരി വാത്സല്യത്തോടെ ഞാനൊരു മുത്തം തന്നോട്ടേ

മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം
മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം
ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ
ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ
നീ മുന്നാഴി പയറു വറുത്തതു പാതിയുമെവിടെ പോയി
പാതിയുമെവിടെ പോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mutharam kunnin

Additional Info

Year: 
2012
Lyrics Genre: 

അനുബന്ധവർത്തമാനം