പ്രണയമൊരാനന്ദ യുഗ്മഗാനം (f)
പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതിതന്‍ യുഗ്മഗാനം (2)
പ്രിയതമാ പ്രിയനേ
നിന്‍ കരസ്പര്‍ശത്തിന്നസുലഭ നിമിഷത്തിലാത്മാവില്‍
അതു നിറഞ്ഞു
പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതിതന്‍ യുഗ്മഗാനം..യുഗ്മഗാനം
ആ ..ആ
പാണികള്‍ കോര്‍ത്തു നാം നിന്നു
പൂന്തോണിയിലൊന്നിച്ചിരുന്നൂ (2)
പ്രാണനില്‍ സൗഗന്ധികം വിടര്‍ന്നു
ഒരേ ഈണവും പൊരുളുമായി നാമലിഞ്ഞു
തക തെയ്യന്താര തെയ്യന്താര
തെയ്യന്താര തെയ്യന്താര
കാവുകള്‍ പൂമഴ പെയ്തു
മഴക്കാറുകള്‍ നീര്‍മണി പെയ്തു
പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതിതന്‍ യുഗ്മഗാനം..യുഗ്മഗാനം
കാണാത്ത തീരങ്ങള്‍ തേടി
ആ കാനനഛായകള്‍ തേടീ (2)
ആദിപുരാതന കാമുകീകാമുകര്‍
പാടിയ പാട്ടെല്ലാം നമ്മള്‍ പാടി
തക തെയ്യന്താര തെയ്യന്താര
തെയ്യന്താര തെയ്യന്താര
പൂ തൂകും പാലതന്‍ കൊമ്പില്‍
ഒരു കാതര ഗന്ധവ്വന്‍ പാടി
പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതിതന്‍ യുഗ്മഗാനം
പ്രിയതമാ പ്രിയനേ
നിന്‍ കരസ്പര്‍ശത്തിന്നസുലഭ നിമിഷത്തിലാത്മാവില്‍
അതു നിറഞ്ഞു
പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതിതന്‍ യുഗ്മഗാനം..യുഗ്മഗാനം