തൂവെള്ളിക്കസവുള്ള

ആ ആ ആ ആ
ആ ആ ആ ആ ആ
തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു
ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ (2)
ഉറക്കത്തില്‍ ചിരിക്കുന്ന കുരുക്കുത്തി കുഞ്ഞുമുല്ലക്കൊരു മുത്തം
മണിമുത്തം നല്‍കാന്‍ വാ
തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു
ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ

മാൻ‌കിടാവുറങ്ങുന്ന മാറിലെ വാത്സല്യ
തേന്‍കുളിര്‍ പകര്‍ന്നു തരൂ (2)
രാക്കുയില്‍ക്കുഞ്ഞിനു നിന്‍ താമരക്കുമ്പിളിലെ
പാല്‍ക്കഞ്ഞി പകര്‍ന്നു തരൂ
മേഘത്തിന്‍ മഞ്ചലിൽ നീ ഇറങ്ങിവരൂ
തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു
ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ

ദേവമന്ദിരത്തിലെ സോപാന ഗായകനാം
ദേശാടനക്കിളിയേ
മ  മഗരിസ രിമപാ
മപസനി രിനി സധാപ മപധമാപ
ധധപമ ധപമാരീ മപ ഗമപ സനീ
നീ നിനി നിസാ മമമ മധപാ
നിനി നിനിസ
മരിപമ ധപസനി സരി സാസസാ
സസ സനിധപമപ സനിധപ
മഗധപ മഗധപ മപമാരീ
രിരിമമ രിരിമപ മമധധ പപ സസ
നിസരി നിരിസ നിരിസാ മാരീ
മമരിസ നിസരി നിരി സാനീ
ധപമപ സാനിരീ ധപ മഗ
നിസരിമപ സനിധപ മപനിസ
നിസരിമപ സനിധപ മപനിസ
നിസരിമപ സനിധപ മപനിസ
ആ ആ

ദേവമന്ദിരത്തിലെ സോപാനഗായകനാം
ദേശാടനക്കിളിയേ
നോവും കരളില്‍ വാഴും പാവം കിളിമകൾ‌ക്ക്
ദാഹനീര്‍ പകര്‍ന്നു തരൂ
സ്നേഹത്തിൻ സുസ്വരങ്ങൾ പകര്‍ന്നു തരൂ
തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു
ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ
ഉറക്കത്തില്‍ ചിരിക്കുന്ന കുരുക്കുത്തി കുഞ്ഞുമുല്ലക്കൊരു മുത്തം
മണിമുത്തം നല്‍കാന്‍ വാ
തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു
ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thoovellikkasavulla

Additional Info

Year: 
2012
Lyrics Genre: 

അനുബന്ധവർത്തമാനം