അമ്മേ മിഴിനീരിലലിയും

അമ്മേ മിഴിനീരിലലിയും നിലാവേ
ഏകാന്തതയുടെ തടവറയില്‍
ശോകാന്ധകാരത്തിന്‍ നിലവറയില്‍
നിർമ്മല സ്നേഹത്തിൻ
നിധികാത്തുവെയ്ക്കുന്നോരമ്മേ
നിന്‍ കണ്ണീരും പുണ്യതീര്‍ത്ഥം
ഏകാന്തതയുടെ തടവറയില്‍
ശോകാന്ധകാരത്തിന്‍ നിലവറയില്‍

ഉള്ളിലെ ദുഃഖങ്ങളാം വെള്ളരിപ്രാവുകളേ
നെന്മണിയൂട്ടുന്ന വാത്സല്യമേ
അമ്മേ പ്രകൃതിതന്‍ അവതാരമേ
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമേ
നീ അപാരതപോലെ
പറന്നെത്താനാവാത്തൊരാകാശം പോലേ
ഏകാന്തതയുടെ തടവറയില്‍
ശോകാന്ധകാരത്തിന്‍ നിലവറയില്‍

തന്നിലേയ്ക്കൊഴുകിയെത്തും
കണ്ണുനീര്‍ച്ചോലകളേ
തന്‍നെഞ്ചിലലിയിക്കും സാഗരമേ
അമ്മേ സഹനത്തിന്‍ പൊന്‍തിടമ്പേ
അന്‍പിന്റെ പാല്‍ക്കടല്‍ കടയുന്നോളേ
നീ അനന്തത പോലെ
വായിച്ചു തീരാത്തൊരിതിഹാസം പോലെ

ഏകാന്തതയുടെ തടവറയില്‍
ശോകാന്ധകാരത്തിന്‍ നിലവറയില്‍
ശോകാന്ധകാരത്തിന്‍ നിലവറയില്‍
നിർമ്മല സ്നേഹത്തിൻ
നിധികാത്തുവെയ്ക്കുന്നോരമ്മേ
നിന്‍ കണ്ണീരും പുണ്യതീര്‍ത്ഥം
കണ്ണീരും പുണ്യതീര്‍ത്ഥം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
amme mizhineerilaliyum