പള്ളിമുക്കിലെ കള്ളുഷാപ്പിലെ

പള്ളിമുക്കിലെ കള്ളുഷാപ്പിലെ
ചാരുബഞ്ചില് ചായുറങ്ങണ
കോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോ
കാലത്തെന്നും കസര്‍ത്തെടുക്കണ
പോലീസേമാന്‍ നാറാണപിള്ളേടെ
പൊന്നുമോള്  ചിന്നുക്കുട്ടിക്ക് സൗഖ്യമോ
ആ .പള്ളിമുക്കിലെ കള്ളുഷാപ്പിലെ
ചാരുബഞ്ചില് ചായുറങ്ങണ
കോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോ
ഏയ്‌ ..കാലത്തെന്നും കസര്‍ത്തെടുക്കണ
പോലീസേമാന്‍ നാറാണപിള്ളേടെ
പൊന്നുമോള്  ചിന്നുക്കുട്ടിക്ക് സൗഖ്യമോ

പാലുല്‍ക്കും പാര്‍വതീം നാട്ടുപൊട്ടന്‍ വാസുവും
പാട്ടുപാടി പ്രേമമായി കൂട്ടുകൂടി കുഴപ്പമായി
കാശ് മാധവനും ഏയ്‌ വാറ്റ് ഗോമതിയും
ആദ്യരാത്രിയിലെ തോറ്റു തൊപ്പിയിട്ടു
അമ്പലക്കരപ്പഞ്ചായത്താപ്പീസടക്കിവാഴുമൊരന്നമ്മക്കുട്ടിയെ
വട്ടന്‍ കുട്ടപ്പന്‍ കെട്ടും കട്ടായം

പള്ളിമുക്കിലെ കള്ളുഷാപ്പിലെ
ചാരുബഞ്ചില് ചായുറങ്ങണ
കോരച്ചാരുടെ കോതപ്പെണ്ണിന് സൗഖ്യമോ ..ഉം
കാലത്തെന്നും കസര്‍ത്തെടുക്കണ
പോലീസേമാന്‍ നാറാണപിള്ളേടെ
പൊന്നുമോള്  ചിന്നുക്കുട്ടിക്ക് സൗഖ്യമോ
ഹേയ് പാലുല്‍ക്കും പാര്‍വതീം ..അയ്യോ ..നാട്ടുപൊട്ടന്‍ വാസുവും
ആഹാ ..
പാട്ടുപാടി പ്രേമമായി കൂട്ടുകൂടി കുഴപ്പമായി ..അയ്യോ

ആ ..ഏയ്‌  അളിയാ വാ
റേഷന്‍ കോണ്ട്രാക്‍ടര്‍ രാഘവന്റെ.. ഓ രാഘവന്റെ
ഫാഷന്‍ ലേഡി എങ്ങാണ്
നില്ലളിയാ ഒന്നു ചൊല്ലളിയാ
സിസ്സീ ബസ്സിന്റെ കിളി കൊണ്ടുപോയി.. പോയി കിളി കൊണ്ടുപോയി
കോണ്‍‌ട്രാക്‍ടര്‍ മയ്യത്തായി
എന്തുകഥ ഇതെന്തു കഥ
കഴുകന്‍ കുഞ്ഞാനമ്മയോ ആര്‍ക്കും വേണ്ടാതായി
ഹോയ് ..ഹോയ് ..ഹോയ് ..
(പള്ളിമുക്കിലെ കള്ളുഷാപ്പിലെ )

വൈദ്യന്‍ മാമച്ചന്‍ കൂട്ടിലിടും.. ഓ കൂട്ടിലിടും
ശോശാമ്മ നാട്ടിലുണ്ടോടാ
എന്തു പറ്റി അവള്‍ക്കെന്തു പറ്റി
ധ്യാനം കൂടാനായ് പോയ്‌വരുമ്പോള്‍..ഓ പോയ്‌വരുമ്പോള്‍
ഒരു ഡോക്‍ടറുമായ് ലവ്വിലായല്ലോ
ഹാപ്പിയെടാ ഞാന്‍ ഹാപ്പിയെടാ
കടവില്‍ ത്രേസ്യാമ്മയോ
കുടിലു കൊട്ടാരമാക്കി ..ഹോയ് ഹോയ്
(പള്ളിമുക്കിലെ കള്ളുഷാപ്പിലെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pallimukkile kallushappile

Additional Info

അനുബന്ധവർത്തമാനം