കണ്ണൂർ പ്രശാന്ത്

Kannoor Prashanth
കണ്ണൂർ പ്രശാന്ത്-ഗായകൻ-ചിത്രം
ആലപിച്ച ഗാനങ്ങൾ: 2

ഓമലേ ആരോമലേ ചിത്രത്തിനുവേണ്ടി കണ്ണൂർ രാജൻ സംഗീതം നല്ലിയ നീലാഞ്ജന കുന്നിറങ്ങി എന്ന ഗാനമാലപിച്ചാണ് കണ്ണൂർ പ്രശാന്ത് സിനിമാ ഗാനലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് കെ.കെ.ഹരിദാസിന്റെ ഇക്കരെയാണെന്റെ മാനസം എന്ന ചിത്രത്തിൽ എസ്. പി. വെങ്കിടേഷ് ഈണം നൽകിയ 'പള്ളിമുക്കിലെ' എന്ന ഗാനം  ബിജു നാരായണനോടൊപ്പം ആലപിച്ചു. കണ്ണൂർ രാജന്റെ അനശ്വരഗീതങ്ങൾ എന്ന കാസറ്റിലെ മുഴുവൻ ഗാനങ്ങളും പാടിയിരിക്കുന്നത് പ്രശാന്താണ്. പ്രശാന്ത് തന്നെ രചന നിർവഹിച്ച് സംഗീതം നല്ലിയ കാസറ്റാണ് സിന്ദുര ദേവി ഭക്തിഗാനങ്ങൾ. ടെലി ഫിലിമുകളിലും സീരിയലുകളിലും ഗാനമേളകളിലും പ്രശാന്ത് പാടിയിട്ടുണ്ട്. ഭാര്യ മൈഷനി. മക്കൾ: പ്രഷാന, പ്രവീണ്‍