കണ്ണില്‍ക്കണ്ണില്‍ പൂക്കും

കണ്ണില്‍ക്കണ്ണില്‍ പൂക്കും 
കാണാസ്വപ്നം തേടി
കന്നിത്തൂവല്‍ കാറ്റിൽ ചേക്കേറാം
നെഞ്ചിന്നുള്ളില്‍ പൂക്കും ഈണം മൂളിപ്പാടി
സന്തോഷത്തിന്‍ കൂട്ടില്‍ കൂത്താടാം
ഹൃദയം മീട്ടും ശ്രുതിയില്‍ നമ്മള്‍ 
ഉണരും പാട്ടിന്‍ കൈത്താളം
happy happy happy moments 
lovely moments haai
its a happy happy happy moments 
lovely movements haai
(കണ്ണില്‍ക്കണ്ണിൽ...)

ചിരകാലം കാണാ -
ക്കനവേ നിന്‍ തൂവല്‍
ചിറകേറി പോരുമെന്‍ മനം
നിറവര്‍ണ്ണച്ചെണ്ടില്‍ ഇതളറ്റും പൂവില്‍
മധുരാഗത്തേന്‍ തേടുവാന്‍ ഓ...
(ചിരകാലം...)
ഇന്നലെയോളമലഞ്ഞൊരിരുട്ടിലൊ-
രിത്തിരിമുത്തു കൊളുത്തുകയല്ലോ
ഉള്ളിലുണര്‍ന്ന കിനാക്കളെ മിന്നും 
പൊന്നു പൊതിഞ്ഞീടാന്‍
happy happy happy moments 
lovely moments haai
its a happy happy happy moments 
lovely moments haai
(കണ്ണില്‍ക്കണ്ണിൽ...)

എരിവേനല്‍പ്പാടം പലവട്ടം താണ്ടി
കിളിയായിപ്പാറുമെന്‍ മനം
മഴവില്ലിന്‍നൂലില്‍ കുളിര്‍കൂട്ടും കൂട്ടില്‍
തളിരുണ്ണും പൂക്കാലമായ് ഓ...
(എരിവേനല്‍പ്പാടം...)
കുന്നിനു മീതേ പറന്നു നടക്കാം
കുയിലിനു കൂട്ടായ് കളിയാടീടാം
ഉള്ളിലൊതുക്കിയൊരാശകളെല്ലാം
ഉയിരിന്‍ പൊരുളാക്കാം
happy happy happy moments 
lovely moments haai
its a happy happy happy moments 
lovely moments haai
(കണ്ണില്‍ക്കണ്ണിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
kannil kannil pookkum

Additional Info

Year: 
1997

അനുബന്ധവർത്തമാനം