ഇളമാവിന്‍ തുഞ്ചത്തെ

ഓഹോ ..ഓഹോ ..
ഇളമാവിന്‍ തുഞ്ചത്തെ മണിയൂഞ്ഞാല്‍ പടിമേലെ
കുറുവാല്‍ക്കിളിയായ് നിന്നെ കളിയാട്ടാം ഞാന്‍
പകല്‍മായും പടവിന്മേല്‍
പനിനീരിന്‍ ചിറകിന്മേല്‍
പതിയെപ്പതിയെ നിന്നെ കുളിരൂട്ടാം ഞാന്‍
പീലിമിഴിത്തുമ്പാലെ മെയ്യുഴിയാം
നാലുമണിപ്പൂവാലേ തേന്‍ പൊതിയാം
നിന്നെ മലര്‍ മഞ്ചലില്‍ നെഞ്ചിലെ
മഞ്ചത്തില്‍ കൊണ്ടുപോരാം
(ഇളമാവിന്‍ തുഞ്ചത്തെ )
ധും തന ധുംതാന ധും തന ധുംതാന
ആരോ തിരി വയ്ക്കും മണിനാഗപ്പൊന്‍തറയില്‍
മലര്‍ മണിമഞ്ഞള്‍ താലമായി
എന്നുള്ളം മുന്നില്‍ നേദിക്കാം..ഉം  (2)

ഒരു വാല്‍ക്കിണ്ടിയില്‍ എന്റെ സാഫല്യമാം
നറുവെണ്‍കനവിന്‍ ചുടുപാല്‍ ചുരത്താം
നിന്റെ പവിഴച്ചുണ്ടത്തെ പവിഴപ്പാത്രത്തില്‍
സ്നേഹം കാത്തുവെയ്ക്കാം
(ഇളമാവിന്‍ തുഞ്ചത്തെ )
ഓഹോഹോ അഹഹഹ ..ഓഹോഹോ അഹഹഹ ..
ഓഹോഹോ അഹഹഹ ..ഓഹോഹോ അഹഹഹ ..

ആരോ വിരിനീര്‍ത്തും മണിമച്ചിന്‍ രാവറയില്‍
ഒരു കുളിര്‍ തിങ്കള്‍ ദീപമായ്
എന്‍ സ്വപ്നം കൊണ്ടു മൂടീടാം..ഉം  (2)
നിന്റെ മണ്‍കുടിലിന്‍ ചില്ലു വാതില്‍ക്കലെ
മണിമണ്ഡപത്തില്‍ വന്നു കാത്തിരിക്കാം
നിന്റെ ഹൃദയതംബുരു സ്വരം ചുരത്തുന്ന
നാദം പെയ്തൊഴിയാം
(ഇളമാവിന്‍ തുഞ്ചത്തെ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ilamavin thunchathe