ചിരിതിങ്കൾ അഴകോടെ
ചിരിതിങ്കൾ അഴകോടെ കനവിൽ
വീണുറങ്ങിയതെന്തേ പ്രണയഗായികേ
പ്രിയതരമീ നിമിഷദളം
പ്രിയതരമീ നിമിഷദളം രാസയാമിനിയിൽ
ഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ
ഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ
ചിരിതിങ്കൾ അഴകോടെ കനവിൽ
വീണുറങ്ങിയതെന്തേ പ്രണയഗായികേ
തന്തനനന തന്താനന തന്താനന താന
തന്തനനന തന്താനന തന്താനന താന
മൗനസല്ലാപമൊഴുകി കരളിൽ പൂവിരൽ തഴുകി
ആദ്യരാവിന്റെ മധുരം സ്നേഹപ്പുതുമഴ തൂവി (2)
ശൃംഗാരചന്ദ്രിക സന്ദേശമെഴുതി
അല്ലിക്കുടമത് കൈയ്യേൽക്കയായ്
നിലയറിയാതൊരു ലഹരിയിൽ മുങ്ങി
താഴ്‌വര പൂകിയ പൂന്തെന്നൽ
ഇനിയും മധുര ഗീതകം പാടൂ മോഹമേ ..ആ
ഇനിയും മധുര ഗീതകം പാടൂ മോഹമേ ..ആ
മകരന്ദ കുളിരുള്ള മഴവില്ലു ഞൊറിയുള്ള
സ്വപ്നം നമുക്ക് സ്വന്തമായ്
ആ .ആ ..ആ ..ആ
കാട്ടുമുല്ലകൾക്കുള്ളിഒൽ ഗാനം സൗരഭമായി
ഹൃദയ മുന്തിരിക്കിണ്ണം നിറയെ യൗവനമധുവായി (2)
ചിറ്റോളമിളകിയ നീലാമ്പൽക്കടവിൽ
അന്നപ്പിടയുടെ നൃത്തോത്സവം
മെയ്യിൽ പടരാൻ എന്തേ വൈകി
ചുംബനമേകിയ പൂമനമേ
ഇനിയും മധുരഗീതകം പാടൂ മോഹമേ..ആ
ഇനിയും മധുരഗീതകം പാടൂ മോഹമേ..ആ
ചിരിതിങ്കൾ അഴകോടെ കനവിൽ
വീണുറങ്ങിയതെന്തേ പ്രണയഗായികേ
പ്രിയതരമീ നിമിഷദളം രാസയാമിനിയിൽ
ഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ
ഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ...ആ