മായാതീരമേ സൂര്യനെങ്ങു പോയി

മായാതീരമേ സൂര്യനെങ്ങു പോയി
ഇരൂളും വാനമേ ചന്ദ്രനെങ്ങു പോയി
വേർപിരിഞ്ഞുവെന്നോ വിധി യാത്രയോതിയെന്നോ
സൗഹൃദം പിടഞ്ഞു വീണുവോ
സ്നേഹ ഗാനധാര മാഞ്ഞുവോ
മായാതീരമേ സൂര്യനെങ്ങു പോയി
മായാതീരമേ

പങ്കിടും വേളയിന്നു കണ്ണുകൾ തുളുമ്പിയോ
നിങ്ങളീ നിങ്ങളായതോർമ്മ വന്നുവോ (2)
മൗനം വിതുമ്പിയോ ഹൃദയങ്ങൾ നൊന്തുവോ
ബന്ധങ്ങൾ കൈമറിഞ്ഞുവോ
ഇനിയെന്നു കേൾക്കുമീ സ്വരം
മായാതീരമേ സൂര്യനെങ്ങു പോയി
മായാതീരമേ

ദൈവമായി പണ്ട് പണ്ട് ചേർത്തു തന്ന ജീവിതം
എന്തിനായ് പൂവു പോലെ നുള്ളി നീക്കി നീ (2)
മതമത്സരങ്ങളിൽ മതമിന്നു സാക്ഷിയായി
ഈശ്വരൻ പോലും ഏകനായ്
ഇനിയെന്നു കേൾക്കുമാ സ്വരം
മായാതീരമേ സൂര്യനെങ്ങു പോയി
ഇരൂളും വാനമേ ചന്ദ്രനെങ്ങു പോയി
വേർപിരിഞ്ഞുവെന്നോ വിധി യാത്രയോതിയെന്നോ
സൗഹൃദം പിടഞ്ഞു വീണുവോ
സ്നേഹ ഗാനധാര മാഞ്ഞുവോ
മായാതീരമേ സൂര്യനെങ്ങു പോയി
മായാതീരമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mayatheerame sooryanengu

Additional Info

അനുബന്ധവർത്തമാനം