തല ചായ്ക്കാനൊരു

തല ചായ്ക്കാനൊരു താഴ്‌വാരം
നീലാകാശം മണിമേട
ഋതുമതിരാവിനു ഞൊറിഞ്ഞുടുക്കാന്‍
നല്ല വെണ്ണിലാക്കോടിയും മിന്നും താലിയും (2)

തൂവല്‍ കുടഞ്ഞു വിണ്ണില്‍പ്പറന്നു
പാടാന്‍ പിറന്ന പൈങ്കിളീ
കരളില്‍ നിറഞ്ഞു മിഴികള്‍ തുളുമ്പി
ഒഴുകുന്നു നിന്‍റെ പാട്ടുകള്‍
കൂടെ ആ ..ആ 
പാടാം ഞങ്ങള്‍ സ്നേഹ സങ്കീര്‍ത്തനം
കണ്ണില്ലെങ്കിലുമെന്നും കാണും അഴകേ നിന്‍ മുഖം

തല ചായ്ക്കാനൊരു താഴ്‌വാരം
നീലാകാശം മണിമേട
ഋതുമതിരാവിനു ഞൊറിഞ്ഞുടുക്കാന്‍
നല്ല വെണ്ണിലാക്കോടിയും മിന്നും താലിയും (2)

ഇനിയെന്തുവേണമിനിയെന്തുവേണം
കരളിന്‍‍ കുരുന്നു ശാരികേ
പകരുന്നു ഞങ്ങളീ ജന്മമാകെ
ഇനിയെന്തു വേണമോമലേ
നിന്നെ ആ ..ആ
കാണാന്‍ കൊതിയായ് സ്നേഹസൗന്ദര്യമേ
നീയൊന്നു തൊടുമ്പോള്‍
നിനവുകള്‍ നിറയെ കാണാക്കാഴ്ചകള്‍

തല ചായ്ക്കാനൊരു താഴ്‌വാരം
നീലാകാശം മണിമേട
ഋതുമതിരാവിനു ഞൊറിഞ്ഞുടുക്കാന്‍
നല്ല വെണ്ണിലാക്കോടിയും മിന്നും താലിയും (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
thala chaykkanoru

Additional Info

Year: 
1997
Lyrics Genre: 

അനുബന്ധവർത്തമാനം