ഓടാതെ മാനേ

പന്ത് പന്ത് ...
ഓടാതെ മാനേ യേഹേ മാനേ 
ഒന്നങ്ങു നിന്നേ ഹേയ്ഹേ
കന്നിപ്പൂമാനേ പന്തിങ്ങു തന്നേ

കാലത്തെ അൽപ്പം ഹേയ്ഹേ
കാരുണ്യം വേണം ഹേയ്ഹേ
കാലത്തിൻ മുൻപേ ഓടുന്ന മാനേ 
ആ ..ആ
നാരീമണിതൻ പിറകെ ഇങ്ങനെ ഓടാനെന്തു രസം
രാരിതൻ കൈയ്യിൽ പിന്നെ പന്തായി മാറാനെന്തു രസം (2)

താരുണ്യം നൽകും ഏഹെയ്
താളത്തിൽ നിന്നും ഏഹെയ്
ലോകത്തിൻ താളം
മാറ്റുന്ന മാനേ ..മാനേ
ലാളനമേൽക്കും പന്താൽ കളിയാടീടാനെന്തു രസം
തട്ടിത്തട്ടി തമ്മിൽ മുട്ടി കൂടാനെന്തു രസം (2)
ഓടാതെ മാനേ ഒന്നങ്ങു നിന്നേ
കന്നിപ്പൂമാനേ പന്തിങ്ങു തന്നേ ...തന്നേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
odaathe mane

Additional Info

Year: 
1986
Lyrics Genre: 

അനുബന്ധവർത്തമാനം