ചന്ദനത്തിൻ ഗന്ധമറിഞ്ഞു

കണ്ടിട്ടില്ല  ഞാനീവിധം
മലർച്ചെണ്ടു പോലൊരു മാനസം
എന്തൊരത്ഭുത പ്രേമ സൌഭഗം
എന്തൊരാദർശ സൌരഭം
സിദ്ധിയാണവൻ ശുദ്ധിയാണവൻ 
സത്യസന്ധതയാണവൻ
വിത്തമെന്തിനു വിദ്യയെന്തിനു
വിദ്യുതാഗനു വേറെ നീ..

ചന്ദനത്തിൻ ഗന്ധമറിഞ്ഞു ഞാനിന്ന്
കുങ്കുമത്തിൻ മേന്മയറിഞ്ഞു
കണ്ണും കണ്ണും ചേരുമ്പോൾ
നെഞ്ചിൽ രാഗം വിങ്ങുമ്പോൾ
എൻ മൃദംഗം നിന്നെ വിളിപ്പൂ

സ്വർണ്ണത്തിൻ പാത്രത്തിൽ
അന്നം നീ തന്നിട്ടും
ദൂരെ ഞാൻ മാറി നിന്നു
നിന്റെ കരളിൻ താളമെന്നിൽ
പകരുക നിൻ വിരലാൽ

ആത്മാവിൻ പൊൻ‌വീണ
കൈയിൽ ഞാൻ തന്നിട്ടും
മീട്ടുവാൻ നീ മറന്നു
നിന്റെ ചിരിയും
നിന്റെ മൊഴിയും
ജീവനിൽ തേന്മഴയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandanathin

Additional Info

അനുബന്ധവർത്തമാനം