ഒന്നാം കടല്‍ നീന്തി - D

ഉം..ഉം..ഉം..
ഒന്നാം കടല്‍ നീന്തിയൊരമ്പിളീ
എന്നോടൊരു കാരിയം ചൊല്ലു നീ
പൊന്നോമലേ നീ ഇന്നു കണ്ടോ
നിന്നോടവള്‍ ചൊന്നതെന്തേ
ഒന്നാം കടല്‍ നീന്തിയൊരമ്പിളീ
എന്നോടൊരു കാരിയം ചൊല്ലു നീ
പൊന്നോമലേ നീ ഇന്നു കണ്ടോ
നിന്നോടവള്‍ ചൊന്നതെന്തേ..

അല്ലാഹു നേരറിയുന്നു നല്ലതെല്ലാം തന്നരുളുന്നു

വിരഹം മൂടുന്ന രാവില്‍
വിരിയും താരുണ്യപ്പൂവില്‍
ഹൃദയം തേങ്ങുന്ന രാഗം
അകലെ കേള്‍ക്കുന്നു സ്നേഹം
മധുര സംഗീതമാണോ ..
പ്രണയ സന്ദേശമാണോ..
നിലാവേ നിന്‍ മൊഞ്ചുള്ള പൂക്കൂടയില്‍

അല്ലാഹു കാത്തരുളുന്നു ആഴിയിലും കൂടെ വരുന്നു

ഒന്നാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലു നീ

സുറുമ മായില്ല കണ്ണില്‍
സുഖവും തീരില്ല മണ്ണില്‍
അവളെ കാണുന്ന നേരം
ഇരുളും നാണിച്ചു പോകും
അധരസമ്മാനമാണോ..
അഴകിന്‍ രോമാഞ്ചമാണോ
കിനാവേ നിന്‍ മൊഹബത്തിന്‍ പൂമഞ്ചലില്‍

അല്ലാഹുവ്വിന്‍ കുട നിവരും
ആരിലുമാ ഉയിരൊഴുകുന്നു

ഒന്നാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലു നീ
പൊന്നോമലേ നീ ഇന്നു കണ്ടോ
നിന്നോടവള്‍ ചൊന്നതെന്തേ
ഒന്നാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലു നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
onnam kadal neenthi - D

Additional Info

അനുബന്ധവർത്തമാനം