ഏഴാം കടല്‍ നീന്തിയൊരമ്പിളീ
ഉം .. ഉം .. ഉം ..
ഏഴാം കടല്‍ നീന്തിയൊരമ്പിളീ
എന്നോടൊരു കാരിയം ചൊല്ലു നീ
പൊന്നോമലേ നീ ഇന്നു കണ്ടോ
നിന്നോടവള്‍ ചൊന്നതെന്തേ..
ഏഴാം കടല്‍ നീന്തിയൊരമ്പിളീ
എന്നോടൊരു കാരിയം ചൊല്ലു നീ
പൊന്നോമലേ നീ ഇന്നു കണ്ടോ
നിന്നോടവള്‍ ചൊന്നതെന്തേ..
അല്ലാഹു നേരറിയുന്നു നല്ലതെല്ലാം തന്നരുളുന്നു
വിരഹം മൂടുന്ന രാവില്‍..
വിരിയും താരുണ്യപ്പൂവില്‍
ഹൃദയം തേങ്ങുന്ന രാഗം
അകലെ കേള്‍ക്കുന്നു സ്നേഹം..
മധുര സംഗീതമാണോ പ്രണയ സന്ദേശമാണോ
നിലാവേ നിന് മൊഞ്ചുള്ള പൂക്കൂടയില്‍
അല്ലാഹു കാത്തരുളുന്നു ആഴിയിലും കൂടെ വരുന്നു
ഏഴാം കടല്‍ നീന്തിയൊരമ്പിളീ
എന്നോടൊരു കാരിയം ചൊല്ലു നീ
സുറുമ മായില്ല കണ്ണില്‍..
സുഖവും തീരില്ല മണ്ണില്‍..
അവളെ കാണുന്ന നേരം
ഇരുളും നാണിച്ചു പോകും..
അധരസമ്മാനമാണോ..
അഴകിന് രോമാഞ്ചമാണോ..
കിനാവേ നിന് മൊഹബത്തിന് പൂമഞ്ചലില്‍
അല്ലാഹുവിന് കുട നിവരും ആരിലുമാ ഉയിരൊഴുകുന്നു
ഏഴാം കടല്‍ നീന്തിയൊരമ്പിളീ
എന്നോടൊരു കാരിയം ചൊല്ലു നീ
പൊന്നോമലേ നീ ഇന്നു കണ്ടോ
നിന്നോടവള്‍ ചൊന്നതെന്തേ..
ഏഴാം കടല്‍ നീന്തിയൊരമ്പിളീ
എന്നോടൊരു കാരിയം ചൊല്ലു നീ