നല്ല മണ്ണെന്നും

ഓഹോഹോഹോ ഓഹോ
ഓഹോഹോഹോ ഓഹോ ഓഹോ
നല്ല മണ്ണെന്നും പൊന്നാണേ
നന്മവിളയും മണ്ണാണേ..
ഈ നല്ല മണ്ണെന്നും പൊന്നാണേ
നന്മവിളയും മണ്ണാണേ..
അഞ്ചമ്മമാര്‍ക്കു നീ അമ്മയാണേ
അമ്മയാണേ...
ആരെയും സ്നേഹിക്കും ധന്യയാണേ
ആരെയും സ്നേഹിക്കും ധന്യയാണേ
ഓഹോ നിറനിറയോ പൊലിനിറയോ
നിറകതിരേ പൊലിനിറയോ
ഓഹോ നിറനിറയോ പൊലിനിറയോ
നിറകതിരേ പൊലിനിറയോ

ഓഹോഹോഹോ .. ഓഹോഹോഹോ
ഓഹോഹോഹോ

സൂരിയന്‍ പാടത്ത് കതിരുചാഞ്ഞേ
ആരിയന്‍ പാടത്ത് കനകം വിളഞ്ഞേ
വിളകൊയ്തു കേറെടി കളമൊഴിയേ
കുളിര്‍പെയ്തു നില്‍ക്കെടി കിളിമൊഴിയേ
കന്നിവരമ്പത്ത് കറ്റനിറഞ്ഞേ...
കരളിൽ കിനാവിന്റെ മുത്തുനിറഞ്ഞേ
കന്നിവരമ്പത്ത് കറ്റനിറഞ്ഞേ...
കരളിൽ കിനാവിന്റെ മുത്തുനിറഞ്ഞേ
കറ്റമെതിക്കു കളം നിറയ്ക്കാന്‍
കറ്റവാര്‍കുഴലി വായോ വായോ
ഓഹോ നിറനിറയോ പൊലിനിറയോ
നിറകതിരേ പൊലിനിറയോ

ഓഹൊയ്യാ ഓ ഓഹൊയ്യാ ഓ
ഓഹൊയ്യാ  ഓ ഓഹൊയ്യാ
ഒന്നാം മാനകം മതിലകത്ത്
ഒരാനയ്ക്കെടുപ്പതു പൊന്‍‌വിത്ത്
വിത്തെല്ലാം നക്ഷത്ര മുത്തുകളാണേ
മുത്തെല്ലാം വാരി വായോ വായോ
പുത്തരിയൂണൊന്ന് ഒരുക്കണം പെണ്ണേ
പത്തടിപ്പാട്ടൊന്നു പാടണം പെണ്ണേ
പുത്തരിയൂണൊന്ന് ഒരുക്കണം പെണ്ണേ
പത്തടിപ്പാട്ടൊന്നു പാടണം പെണ്ണേ

അത്തക്കളത്തില്‍ പൂവിടും പെണ്ണേ
പൂത്തുമ്പി തുള്ളാനിരിക്കണം പെണ്ണേ
ഓഹോ നിറനിറയോ പൊലിനിറയോ
നിറകതിരേ പൊലിനിറയോ

നല്ല മണ്ണെന്നും പൊന്നാണേ
പൊന്നാണേ പൊന്നാണേ പൊന്നാണേ
നല്ല മണ്ണെന്നും പൊന്നാണേ
നന്മവിളയും മണ്ണാണേ..
അഞ്ചമ്മമാര്‍ക്കു നീ അമ്മയാണേ
ആരെയും സ്നേഹിക്കും ധന്യയാണേ
ഓഹോ നിറനിറയോ പൊലിനിറയോ
നിറകതിരേ പൊലിനിറയോ
ഓഹോ നിറനിറയോ പൊലിനിറയോ
നിറകതിരേ പൊലിനിറയോ
ഓഹോ നിറനിറയോ പൊലിനിറയോ
നിറകതിരേ പൊലിനിറയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nalla mannennum

Additional Info

Year: 
1980
Lyrics Genre: 

അനുബന്ധവർത്തമാനം