താളിക്കുരുവീ തേൻകുരുവീ

താളിക്കുരുവീ തേൻകുരുവീ
താഴത്തും കാവിലെ താരിളംകുരുവീ
താളിക്കുരുവീ തേൻകുരുവീ
താഴത്തും കാവിലെ താരിളംകുരുവീ
ഒന്നാം തുമ്പിയെപ്പോൽ അഴകുള്ളൊരെൻ
പൂത്തോഴിയെ നീ കണ്ടുവോ
പൂവിളംമേനിയെ നീ കണ്ടുവോ
താളിക്കുരുവീ തേൻകുരുവീ
താഴത്തും കാവിലെ താരിളംകുരുവീ

പാലപ്പൂവാം പൊൻകതിരിട്ടു
പാലയ്ക്കൊരായിരം പൂവില വന്നു (2)
പാലാഴി നീരാടി നീന്തിവരും
പാലാഴി നീരാടി നീന്തിവരും
പഞ്ചമിപെണ്ണ്‌ പൂചൂടി നിന്നു
പാലമൃതൂട്ടാൻ ഒരുങ്ങി നിന്നു
താളിക്കുരുവീ തേൻകുരുവീ
താഴത്തും കാവിലെ താരിളംകുരുവീ

രാമത്തുളസീദളം ചാർത്തി നിൽക്കും നീ  (2)
രാമയണത്തിലെ സീതയാണോ
ചന്ദനം തേയ്ക്കും നിൻ മാറിലുറങ്ങാൻ
ചന്ദനം തേയ്ക്കും നിൻ മാറിലുറങ്ങാൻ
സുന്ദരീ ഞാനെന്നും കാത്തിരിക്കും
(താളിക്കുരുവീ തേൻകുരുവീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
thalikkuruvi thenkuruvi

Additional Info

അനുബന്ധവർത്തമാനം